രാജസ്ഥാനിലെ പോലീസുകാര്‍ക്ക് ബി.ജെ.പി എം.എല്‍.എയുടെ ഭര്‍ത്താവിന്റെ മര്‍ദ്ദനം; സേനയിലെ ഉദ്യോഗസ്ഥരും നേതാക്കളും ചര്‍ച്ച നടത്തി

പാര്‍ട്ടി പ്രവര്‍ത്തകന് പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ നിയമസഭാംഗത്തിന്റെ ഭര്‍ത്താവ് പോലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചത് വിവാദമാകുന്നു. രാംഗഞ്ച് മാണ്ഡിയിലെ എംഎല്‍എയായ ചന്ദ്രകാന്ത മേഘവാളിന്റെ ഭര്‍ത്താവ് നരേന്ദ്രസമേഘവാളാണ് പോലീസുദ്യോഗസ്ഥനെ മര്‍ദ്ദിച്ചത്.

പാര്‍ട്ടി പ്രവര്‍ത്തകന്റെ വാഹനത്തില്‍ ഗതാഗത നിയമ ലംഘനത്തിന് പിഴ ഇടാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെയാണ് മര്‍ദ്ദനമുണ്ടായത്. മരാവീര്‍ നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
പോലീസുകാരന് മര്‍ദ്ദമേറ്റെന്ന് സ്ഥിരീകരിച്ചെങ്കിലും ഇതില്‍ എംഎല്‍എയ്ക്കോ ബിജെപി പ്രവര്‍ത്തകര്‍ക്കോ പങ്കുണ്ടെന്ന വാര്‍ത്തകള്‍ പോലീസ് നിഷേധിച്ചു. അതേസമയം പ്രശ്നം വലുതാകുന്നത് തടയാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ബിജെപി നേതാക്കളുമായി ചര്‍ച്ചനടത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top