ചെന്നൈയെ തകര്‍ത്ത് നോര്‍ത്തീസ്റ്റിന്റെ പടയോട്ടം വീണ്ടും

ചെന്നൈ: മഴയിലും മിന്നല്‍പ്പിണരിലും നോര്‍ത്ത് ഈസ്റ്റിന്റെ വീര്യം ചോര്‍ന്നില്ല. രണ്ടാം സീസണില്‍ ചെന്നൈയിനെതിരെ രണ്ടാം ജയത്തോടെ അഞ്ചാം സ്ഥാനത്തേയ്ക്ക് മുന്നേറിയിരിക്കുകയാണവര്‍.
മഴമൂലം ഒരു മണിക്കൂറോളം വൈകിയ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ ജയം. ആദ്യ പകുതിയില്‍ ലീഡ് വഴങ്ങിയശേഷമായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ കുതിപ്പ്.
33ാം മിനിറ്റില്‍ എലാനോയിലൂടയാണ് ചെന്നൈ ആദ്യം മുന്നിലെത്തിയത്. 44ാം മിനിറ്റില്‍ കമാര നോര്‍ത്ത് ഈസ്റ്റിനെ ഒറ്റമെത്തിച്ചു. 72ാം മിനിറ്റില്‍ സിലാസ് വിജയമുറപ്പിച്ച ഗോള്‍ വലയിലാക്കുകയും ചെയ്തു. സിമാവോയ്ക്ക് പകരമിറങ്ങിയ ഉടനെയായിരുന്നു സിലാസിന്റെ വിജയഗോള്‍.

Top