ദുബായ് മ്യൂണിക്ക് എമിരേറ്റ്സ് വിമാനത്തിൽ ഏഴുവയസുകാരി മരിച്ചു

ദുബായിൽ നിന്നും 336 യാത്രക്കാരുമായി ജർമനിയിലെ മ്യൂണിക്കിലേയ്ക്കു പറന്ന എമിറേറ്റ്സ് വക എ 380 വിമാനത്തിൽ ഏഴുവയസുകാരി മരിച്ചു. ചൊവ്വാഴ്ച രാവിലെ 8.50 ന് ദുബായിൽ നിന്നും പറന്നുയർന്ന വിമാനം യാത്രയാരംഭിച്ചു 45 മിനിറ്റുകൾക്കു ശേഷമാണ് സംഭവം. ഏഴുവയസുകാരിയ പെണ്‍കുട്ടി സീറ്റിൽ കുഴഞ്ഞു വീണതിനെതുടർന്നു ഫ്ളൈറ്റിലുണ്ടായിരുന്ന ഡോക്ടർ കുട്ടിയെ പരിശോധിച്ചപ്പോൾ കുട്ടിക്ക് കടുത്ത പനിയുള്ളതായി റിപ്പോർട്ടു ചെയ്തു. തുടർന്ന് വിമാനം അടിയന്തരമായി കുവൈത്തിൽ ഇറക്കിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. തായ്വാൻ സ്വദേശിയായ കുട്ടിയെ കൂടാതെ വിമാനത്തിൽ കുട്ടിയുടെ അമ്മയും വല്യമ്മയും സഹോദരിയും സഹോദരനും ഉണ്ടായിരുന്നു. സംഭവത്തെ തുടർന്നു കുട്ടിയുടെ കുടുംബത്തെ കുവൈത്തിൽ ഇറക്കിയശേഷം ഒന്നര മണിക്കൂറിനു ശേഷം വിമാനം ജർമനിയിലേയ്ക്കു യാത്ര തുടർന്നു. കഴിഞ്ഞയാഴ്ച ദുബായിൽ നിന്നും ഡ്യൂസൽഡോർഫിലേക്ക് പറന്ന എമിറേറ്റ്സ് എ 380 വിമാനം പ്രതികൂല കാലാവസ്ഥയെ തുടർന്ന് ലാൻഡിംഗിനിടെ ആടിയുലഞ്ഞു റണ്‍വേയിൽ നിന്നും തെന്നിമാറിയെങ്കിലും പൈലറ്റിന്‍റെ അവസരോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. വിമാനത്തിൽ 500 യാത്രക്കാരുണ്ടായിരുന്നു.

ഇത് ക്യാന്‍സറാണ് നിനക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയില്ല, അമ്മ അവനോട് പറഞ്ഞു; ആരു പറഞ്ഞു? മമ്മിയ്ക്ക് വേണ്ടി ഞാനത് ചെയ്യും, ഐ ലവ് യൂ മമ്മി; കണ്ണീരണിയിക്കുന്ന അവസാന നിമിഷങ്ങള്‍ ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ ഒന്നര വയസ്സുകാരന്‍ തലയില്‍ ടിവി മറിഞ്ഞുവീണ് മരിച്ചു; ഒറ്റമകന്‍റെ ദാരുണാന്ത്യം വിശ്വസിക്കാനാകാതെ കുടുംബം…   കൊല്ലത്ത് കാണാതായ ഏഴുവയസ്സുകാരി കൊല്ലപ്പെട്ട നിലയില്‍; കൊലപാതകം ക്രൂര പിഡനത്തിന് ശേഷം; പ്രതി അറസ്റ്റില്‍ കബറടക്കാന്‍ കൊണ്ടുപോകുന്നതിനിടെ ജീവന്‍; നവജാത ശിശു മരണത്തിന് കീഴടങ്ങി കളിക്കുന്നതിനിടയില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി പത്ത് വയസുകാരിക്ക് ദാരുണ അന്ത്യം; ജനല്‍ കമ്പിയില്‍ ഷാള്‍ കെട്ടി കളിക്കുകയായിരുന്നു
Latest
Widgets Magazine