സിനിമ ലൊക്കേഷനില്‍ വ്യാജ മദ്യവില്‍പ്പന:നടന്‍മാര്‍ പിടിയില്‍

തൃശൂര്‍ : സിനിമ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച് വ്യാജ മദ്യവില്‍പ്പന നടത്തിയ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ ചിറ്റേഴത്ത് അനില്‍ (39), വെള്ളാങ്ങല്ലൂര്‍ ചാലിശേരി വീട്ടില്‍ ബിനോയ്(37), തിരുവഞ്ചിക്കുളം കപ്പിത്താന്‍പറമ്പില്‍ രാജേഷ്(38), അമ്പലപ്പുഴ സൗമ്യഭവനത്തില്‍ തോമസുകുട്ടി(26), വെള്ളാഞ്ചിറ കാഞ്ഞിരത്തിങ്കല്‍ സെലസ്റ്റിന്‍(23), ചാലക്കുടി എലിഞ്ഞപ്ര വെട്ടിയാടന്‍ തോമസ്(56) എന്നിവരാണ് അറസ്റ്റിലായത്.വെള്ളാങ്ങല്ലൂര്‍ സെന്ററിന് കിഴക്കുഭാഗത്ത് വെളയനാട് പള്ളിക്ക് സമീപമുള്ള വര്‍ക്ക്‌ഷോപ്പിന്റെ മറവിലായിരുന്നു വ്യാജ മദ്യവില്പന. ഇവിടെ നിന്നും നിന്ന് 35 ലിറ്ററിന്റെ 52 കന്നാസ് സ്പിരിറ്റും, മിക്‌സ് ചെയ്ത 10 കന്നാസ് വ്യാജ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്.ഡഫേദാര്‍ എന്ന മലയാള സിനിമയില്‍ സി.ഐയുടെ വേഷം അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അനില്‍. പ്പിത്താന്‍പറമ്പില്‍ രാജേഷ് പാപ്പി അപ്പച്ചാ, മമ്മൂട്ടിയുടെ കഥപറയുമ്പോള്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Latest
Widgets Magazine