സിനിമയിൽ നഗ്നത കാട്ടാം; പക്ഷേ, അവസരത്തിനായി കിടക്കപങ്കിടാനില്ല: രാധിക ആപ്‌തേ

സിനിമാ ഡെസ്‌ക്

ചെന്നൈ: തന്റെ കഥാപാത്രങ്ങളുടെ പൂർണതയ്ക്കായി എന്തും ചെയ്യാൻ തയ്യാറാണ് രാധികാ ആപ്‌തേ എന്ന നടി.  കഥാപാത്രങ്ങൾക്കായി പൂർണ നഗ്നയായി പോലും രാധിക അഭിനയിച്ചിട്ടുണ്ട്. ഇതിനിടെയാണ് തന്റെ നിലപാട് ശക്തമായി പ്രഖ്യാപിച്ച് രാധിക ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. സിനിമയിലെ മോശം പ്രവണതകളെ കുറിച്ച് രാധികാ ആംപ്‌തെ തുറന്നുപറഞ്ഞത് വൻ ചർച്ചയാകുകയും ചെയ്തിരുന്നു. സിനിമയിൽ അഭിനയിക്കാൻ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നവർ ശാരീരിക ബന്ധത്തിന് നിർബന്ധിക്കുന്ന പ്രവണതയുണ്ടെന്ന് രാധിക ആംപ്‌തെ തുറന്നുപറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇപ്പോഴിതാ ഒരു നിർമ്മാതാവിന് എതിരെ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് രാധിക ആംപ്‌തെ. അവസരങ്ങൾക്ക് പകരം സെക്‌സ് ചോദിക്കുന്ന പ്രവണത ഇപ്പോൾ തെന്നിന്ത്യൻ സിനിമാ ലോകത്ത് ഉണ്ട്. അടുത്തിടെ ഒരു സിനിമാ നിർമ്മാതാവിൽ നിന്നുണ്ടായ അനുഭവവും അതാണ്. അവസരം വേണേൽ കിടക്ക പങ്കിടണമെന്നാണ് വളരെ സാധാരണയെന്ന പോലെ അയാൾ പറഞ്ഞത്. ഞാൻ ആ ഓഫർ നിരസിച്ചു. അത്തരം പ്രവണതകളോട് സഹകരിക്കാത്തതു കൊണ്ടാകണം എനിക്ക് തെന്നിന്ത്യൻ സിനിമയിൽ അവസരങ്ങൾ കുറയുന്നുത്- രാധിക ആംപ്‌തെ പറഞ്ഞതായി തമിൾവയർ വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.

Top