സുന്നത്തിനിടെ ലിംഗത്തിന്റെ 75 ശതമാനം നഷ്ടമായി..കേസ് ഗുരുതരമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം:ക്രൂരമായ അനാസ്ഥ !.. സുന്നത്തിനിടെ ലിംഗത്തിന്റെ 75 ശതമാനം നഷ്ടമായി.കേസ് ഗുരുതരമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.സുന്നത് കര്‍മത്തിനിടെ 23 ദിവസം പ്രായമായ കുഞ്ഞിന് ലിംഗത്തിന്റെ 75 ശതമാനം നഷ്ടമായ കേസില്‍ ആശ്വാസമായി മനുഷ്യാവകാശ കമ്മീഷന്‍ വിധിച്ചു
. സര്‍ക്കാര്‍ കുഞ്ഞിന് രണ്ട് ലക്ഷം രൂപ ഇടക്കാലാശ്വാസം നല്‍കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. എംബിബിഎസ് ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ള ഡോക്ടര്‍ നടത്തിയ സുന്നത്ത് കര്‍മത്തിനിടെയാണ് കുഞ്ഞിന് ഗുരുതര പരിക്കേറ്റത്. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ. അതേസമയം കേസ് ഗുരുതരമായ പ്രശ്‌നമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വിലയിരുത്തി.

ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളില്ലാതെയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു. ഡോക്ടറുടെ പരിചയക്കുറവാണ് പിഴവിലേക്ക് വഴിവെച്ചത്. ആശുപത്രിയിലെ ഓപ്പറേഷന്‍ തിയ്യറ്ററും ഫാര്‍മസിയും നിബന്ധനകള്‍ പാലിച്ചല്ല പ്രവര്‍ത്തിച്ചതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്്. കുഞ്ഞിന്റെ ചികിത്സയ്ക്കായി മാതാപിതാക്കള്‍ ഇതുവരെ ചെലവാക്കിയിട്ടുണ്ട്. ആശുപത്രിയുടെ പ്രവര്‍ത്തനം ആരോഗ്യത്തിന് ഹാനികരമായ രീതിയിലാണ്. പോലീസില്‍ പരാതിപ്പെട്ടെങ്കിലും അവരില്‍ നിന്നുള്ള സമീപനവും മോശമായിരുന്നു. നിലവില്‍ മൂത്രം പോകുന്നതിനായി അടിവയറ്റില്‍ ദ്വാരം ഇടേണ്ട അവസ്ഥയിലാണ് കുഞ്ഞുള്ളതെന്നും മനുഷ്യാവകാശ കമ്മീഷന്‍അംഗം കെ മോഹന്‍കുമാര്‍ പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ മാതാപിതാക്കള്‍ക്ക് ബോധവല്‍ക്കരണം നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top