കൊക്കകോള ഇന്ത്യയിലെ പ്ലാന്റുകള്‍ പൂട്ടുന്നു; കുടിക്കാന്‍ ആളില്ലെന്ന് കമ്പനി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊക്കകോളയ്ക്ക് വിപണിയില്‍ വന്‍ തിരിച്ചടി നേരിട്ടതോടെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ഉള്ള മൂന്ന് പ്ലാന്റുകളിലെ ഉത്പാദനം കൊക്കകോള ഇന്ത്യ നിര്‍ത്തിവെച്ചു. ശീതള പനീയങ്ങള്‍ ഏറ്റവും വില്പനയുള്ള വേനല്‍കാലം എത്തുന്നതിനു മുമ്പാണ് ഈ തീരുമാനം എന്നത് ശ്രദ്ധേയമാണ്. ജലചൂഷണത്തിനെതിരെ സമരം നടന്ന ജയ്പൂരിലെ പ്ലാന്റും ഉത്പാദനം നിര്‍ത്തി വെച്ചവയില്‍ ഉണ്ട്. ആന്ധ്രപ്രദേശിലും മേഘാലയയിലുമാണ് മറ്റു രണ്ടു പ്ലാന്റുകള്‍.

ജയ്പുരിലെ കാലാദേര പ്ലാന്റില്‍ നിന്നും ഇനിയും ലാഭകരമായി ഊറ്റാന്‍ വെള്ളമില്ലാത്തത് കൊണ്ടാണ് ഇപ്പോള്‍ ഉത്പാദനം നിറുത്തിയത് എന്ന് പ്ലാന്റിന്റെ ജലചൂഷണത്തിനെതിരെ പോരാടിയ ഇന്ത്യ റിസോഴ്‌സ് സെന്റര്‍ (ഐആര്‍സി) എന്ന സംഘടന ആരോപിക്കുന്നു. കഴിഞ്ഞ കൊല്ലം ജനുവരിയില്‍ തന്നെ ഉത്പാദനം നിര്‍ത്തിയതായാണ് തൊഴിലാളികള്‍ ഐആര്‍സിയെ അറിയിച്ചിട്ടുള്ളത്. നിലവില്‍ കോള സൂക്ഷിക്കുന്നതിനും വിതരണത്തിനുമാണ് ഈ ഫാക്ടറി ഉപയോഗിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആവശ്യക്കാര്‍ കുറഞ്ഞതുകൊണ്ടാണ് ഉത്പാദനം നിറുത്തിയതെന്നും ജലലഭ്യതയല്ല കുറഞ്ഞതല്ല കാരണം എന്നും കൊക്കകോളയുടെ ബോട്ട്ലിംഗ് കമ്പനി വക്താവ് അറിയിച്ചു. ഉത്പാദനം ഒഴികെ കമ്പനിയില്‍ മറ്റു ജോലികള്‍ തുടരുമെന്നും ഡിമാന്റ് വര്‍ധിക്കുന്ന അവസരത്തില്‍ വീണ്ടും ഉത്പാദനം തുടങ്ങുമെന്നും വക്താവ് അറിയിച്ചു.

പ്ലാച്ചിമടയിലെ പ്ലാന്റ് ജനങ്ങള്‍ പൂട്ടിച്ചത് 2005ലായിരുന്നു. ജലചൂഷണം കാരണം ജനങ്ങളുടെ എതിര്‍പ്പ് നേരിടുന്ന ഇന്ത്യയിലെ നാലാമത്തെ കൊക്കകോള ഫാക്ടറി ആണ് കാലാദേരയിലെത്. മറ്റു രണ്ടെണം ഉത്തര്‍പ്രദേശിലാണ്. കൊക്കക്കോള കമ്പനി നേരിട്ടും ബോട്ട്ലിംഗ് കമ്പനി വഴിയും ഇന്ത്യയില്‍ ആകെ 48 കമ്പനികള്‍ നടത്തുന്നുണ്ട്.

തമിഴ്‌നാട്ടിലെ ജല്ലിക്കെട്ട് പ്രക്ഷോഭത്തിനോട് അനുബന്ധിച്ച് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു വ്യാപാരികള്‍ കടകളില്‍ നിന്ന് കോള ഉത്പനങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. പരിസ്ഥിതി മലനികരണത്തിനു ഗാസിയാബാദിലെ ഒരു പ്ലാന്റിന് നാഷണല്‍ ഗ്രീന്‍ ട്രിബ്യുന്‍ കഴിഞ്ഞ ഡിസംബറില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്കിയിട്ടുണ്ട്. ഇനിയും കൊക്കകോള പ്ലാന്റുകള്‍ പൂട്ടും എന്നുതന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.

Top