ലഹരിമരുന്ന് ഉപയോഗം; കോളേജ് വിദ്യാര്‍ത്ഥികളുടെ മൂത്രപരിശോധന നടത്തുന്നതായി പരാതി

ലഹരിമരുന്ന് ഉപയോഗം കണ്ടെത്താന്‍ നിയമ വിരുദ്ധമായി വിദ്യാര്‍ഥികളുടെ മൂത്ര പരിശോധന നടത്തുന്നതായി പരാതി. എറണാകുളം കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലാണ് ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ നടപടി ആരംഭിച്ചതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ മൂത്രപരിശോധന നടത്തുന്നത്. കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് പുറത്തിറക്കിയ സര്‍ക്കുലറിലെ വിവരങ്ങള്‍ ചോര്‍ന്നതോടെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി.

തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇത്തരമൊരു തീരുമാനം നടപ്പിലാക്കാനൊരുങ്ങുന്നതെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. പിടിഎ മീറ്റിങ്ങ് വിളിക്കുകയോ രക്ഷിതാക്കളുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജനുവരി 17നാണ് കോളേജ് മാനേജ്‌മെന്‍്‌റ് സര്‍ക്കുലര്‍ പുറത്തിങ്ങിയത്. കോളജ് ഡീന്‍ ഡോ: കെ.കെ ദിവാകറിന്റെ പേരില്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി മൂത്രപരിശോധന നടത്തുന്നതിന് വിദ്യാര്‍ത്ഥികള്‍ സഹകരിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പടെ 600 ഓളം വിദ്യാര്‍ഥികളാണ് ഈ കോളേജില്‍ പഠിക്കുന്നത്. മനുഷ്യാവകാശ ലംഘനത്തിന് ശ്രമം നടക്കുന്നുവെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.

Top