പലയിടത്തും നടക്കുന്നത് കുരിശ് കൃഷിയെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

തിരുവല്ല: വിശ്വാസത്തിന്റെ പേരില്‍ ഭൂമി കയ്യേറ്റം നടത്തുന്നവര്‍ക്കെതിരെ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. മൂന്നാറിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ബിഷപ്പ് പറഞ്ഞു.മൂന്നാറില്‍ ഉള്‍പെടെ പലയിടത്തും നടക്കുന്നത് കുരിശ് കൃഷിയാണ്. ഭൂമി കയ്യേറാനുള്ളതല്ല, കൃഷി ചെയ്യാനുള്ളതാണ്. കുരിശ് കൃഷിയല്ല ജൈവകൃഷിയാണ് നടപ്പിലാക്കേണ്ടതെന്നും ബിഷപ് വ്യക്തമാക്കി.

മൂന്നാറില്‍ ഉള്‍പെടെ പലയിടത്തും കുരിശ്കൃഷിയാണ് നടക്കുന്നത്. ഒരു കുരിശ് നാട്ടിയാല്‍ ആ ഭൂമി കയ്യേറും. ഭൂമി കയ്യേറാനുള്ളതല്ല. കൃഷി ചെയ്യാനുള്ളതാണ്. കുരിശ് കൃഷിയല്ല, വേണ്ടത് ജൈവകൃഷിയാണ്.  ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ഭൂമി കയ്യേറിയ നിര്‍മ്മിച്ച കുരിശും കെട്ടിടങ്ങളും പൊളിച്ചുമാറ്റിയതിനെ അഭിനന്ദിച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് രംഗത്തെത്തിയിരുന്നു. മൂന്നാറിലെ കുരിശ് അധിനിവേശ പാരമ്പര്യത്തിന്റെ സമീപകാല ഉദാഹരണമാണെന്ന് കൂറിലോസ് പറഞ്ഞു. ആ കുരിശ് നീക്കപ്പെട്ടപ്പോള്‍ ഏറ്റവും സന്തോഷിച്ചത് യേശുക്രിസ്തു തന്നെയായിരിക്കും. മൂന്നാര്‍ ദൗത്യത്തിന് അഭിവാദ്യങ്ങള്‍. നമുക്ക് അവസാനം ഒരു റവന്യൂ മന്ത്രി ഉണ്ടായിരിക്കുന്നുവെന്നും കൂറിലോസ് പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയായിരുന്നു ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ അഭിപ്രായ പ്രകടനം.
Top