ആവശ്യത്തിനു സീറ്റു നൽകാനാവുമില്ല; വിട്ടുവീഴ്ചയില്ലാതെ ഘടകകക്ഷികളും: സീറ്റ് വിഭജനം കീറാമുട്ടിയായി സിപിഎം

രാഷ്ട്രീയ ലേഖകൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സിപിഐഎമ്മിന് തലവേദനയാകുന്നു. ആർഎസ്പി മുന്നണി വിട്ടതോടെ ഒഴിവ് വന്ന സീറ്റുകൾ പങ്കിടണമെന്ന് ഘടകകക്ഷികൾ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ ഫ്രാൻസിസ് ജോർജ് വിഭാഗത്തിനും, മുന്നണിക്ക് പുറത്ത് നിൽക്കുന്ന ബാലകൃഷ്ണപിള്ള അടക്കമുള്ളവർക്കും കൂടുതൽ സീറ്റ് നൽകേണ്ടി വരുന്നതോടെ തങ്ങളുടെ കയ്യിലുള്ള സീറ്റുകൾ നഷ്ടപ്പെടുമോ എന്ന ആശങ്ക സിപിഐഎമ്മിനുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആർഎസ്പി മുന്നണി വിട്ടപ്പോൾ ഒഴിവ് വന്ന നാല് സീറ്റുകളിൽ അരുവിക്കര ഇതിനോടകം തന്നെ സിപിഐഎം ഏറ്റെടുത്തു കഴിഞ്ഞു. കുന്നത്തൂർ സീറ്റ് കോവൂർ കുഞ്ഞുമോന് നൽകേണ്ടി വരും. പിന്നെ രണ്ട് സീറ്റാണ് ബാക്കിയുള്ളത്. എന്നാൽ ഘടകകക്ഷികളുടെ ആവശ്യം പൂർത്തീകരിക്കണമെങ്കിൽ സിപിഐഎം ഇനിയും 15ഓളം സീറ്റുകൾ കണ്ടെത്തേണ്ടിയിരിക്കുന്നു. സിപിഐ മൂന്നോളം സീറ്റുകൾ അധികം ചോദിക്കുന്നുണ്ട്. കൂടാതെ ജെഡിഎസും, എൻസിപിയും, കേരളാകോൺഗ്രസ് എസും അധികം സീറ്റുകൾ ചോദിച്ചിട്ടുണ്ട്. ഇതെല്ലാം ചർച്ച ചെയ്ത് പരിഹരിച്ചാലും സിപിഐഎമ്മിന്റെ തലവേദന തീരുന്നില്ല.

യുഡിഎഫ് വിട്ട് വന്ന കുറെ കക്ഷികൾ മുന്നണിക്ക് പുറത്ത് നിൽക്കുകയാണ.് ഇവർക്ക് വേണ്ടി സീറ്റ് കണ്ടെത്തുക എന്നതാണ്് സിപിഐഎം നേരിടുന്ന പ്രധാനവെല്ലുവിളി. യുഡിഎഫ് വിട്ട് വന്ന ഫ്രാൻസിസ് ജോർജ് വിഭാഗത്തിന് നാല് സീറ്റെങ്കിലും നൽകേണ്ടി വരും. ഇവർ മത്സരിച്ചാൽ ജയിക്കുന്ന സീറ്റുകളാവട്ടെ മുന്നണിയുടെ മറ്റ് കക്ഷികളുടെ കയ്യിലിരിക്കുന്നതുമാണ്. ഇവരുടെ കയ്യിൽ നിന്ന് സീറ്റ് ഏറ്റെടുത്താൽ പകരം സീറ്റ് നൽകേണ്ടിവരും. ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ട പത്തനാപുരം, കൊട്ടാരക്കര സീറ്റുകളാവട്ടെ സിപിഐഎമ്മിന്റെ പക്കലിരിക്കുന്ന സീറ്റുകളാണ്, കൂടാതെ ജെഎസ്എസ്‌നാല്, സിഎംപിഅഞ്ച്, ഫോർവേർഡ് ബ്ലോക്ക് ജയിക്കാൻ സാധ്യതയുള്ള ഒരു സീറ്റും ആവശ്യപ്പെടുന്നുണ്ട്. പൂഞ്ഞാറിൽ പിസി ജോർജിനെ സിപിഐഎമ്മിന് ഒരുകാരവശാലും ഒഴിവാക്കാനും കഴിയില്ല. എന്തായാലും മറ്റെന്നാൾ സീറ്റ് വിഭജന ചർച്ചകൾക്കായി ഇടതുമുന്നണി യോഗം ചേരുമ്പോൾ സിപിഐഎം നേരിടുന്ന പ്രതിസന്ധി ചെറുതായിരിക്കില്ല.

Top