ദളിതരോടുള്ള അവഗണന കേരളത്തിലും; അധ്യാപകന്‍ ജാതിപ്പേര് വിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു

വയനാട്: ദില്ലിയിലും ഹൈദരാബ്ദിലും ഉത്തര്‍പ്രദേശിലും മാത്രമല്ല കേരളത്തിലും ദളിത് ജനങ്ങള്‍ അപമാനിതരാകുകയാണ്. കോളേജ് അധ്യാപകന്‍ ദളിത് വിദ്യാര്‍ത്ഥിയെ അപമാനിച്ചുവെന്നാണ് പരാതി. വയനാട്ടിലെ പുല്‍പ്പള്ളി എസ്എന്‍ കോളേജിലാണ് സംഭവം.

രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി കെകെ അമലാണ് പ്രിന്‍സിപ്പാള്‍ മര്‍ദ്ദിക്കുകയും ജാതിപ്പേര് വിളിച്ചാക്ഷേപിക്കുകയും ചെയ്തതായി ആരോപിച്ച് ചികിത്സ തേടിയത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.

കോളേജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു നില്‍ക്കുകയായിരുന്ന തന്നെ യാതൊരു പ്രകോപനവുമില്ലാതെ പ്രിന്‍സിപ്പള്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അമല്‍ ആരോപിച്ചു. കഴുത്തിന് കുത്തിപ്പിടിക്കുകയും താഴത്തെ നിലയിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തതായി അമല്‍ പരാതിയില്‍ പറയുന്നു. മര്‍ദ്ദിക്കുന്നതിനിടെ പ്രിന്‍സിപ്പള്‍ തന്നെ ജാതിപ്പേര് വിളിച്ചാക്ഷേപിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

എന്നാല്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തതിന്റെ പേരില്‍ അമലിനെ താന്‍ സസ്പെന്റ് ചെയ്തതിലുള്ള വ്യക്തി വിരോധമാണ് പരാതിക്ക് പിന്നിലെന്ന് ഹരിപ്രകാശ് പറഞ്ഞു. റാഗിംങ് സംഭവം സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് അമല്‍ പുല്‍പ്പലള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പുല്‍പ്പള്ളി എസ്എന്‍ കോളേജിന് വെള്ളിയാഴ്ച്ച അവധി പ്രഖ്യാപിച്ചിരുന്നു.

ഗര്‍ഭിണിയെ ആക്രമിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍; നേതാവടക്കം ആറുപേര്‍ പോലീസ് പിടിയിലായി യുപിയിൽ ദലിത് യുവാക്കള്‍ക്ക് നേരെ ഹിന്ദുത്വ അക്രമികളുടെ ക്രൂരത; പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് മര്‍ദ്ദനം; കെട്ടിയിട്ട് തലമൊട്ടയടിച്ചു സ്വവര്‍ഗാനുരാഗിയായ മുസ്‌ലിം യുവതി ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി !.. സെക്സിന്റെ പേരില്‍ എന്നെയെന്തിന് കൊല്ലണം?യുവതി ചോദിക്കുന്നു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മലദ്വാരത്തില്‍ മരക്കഷണം കുത്തിക്കയറ്റി. ക്രൂരമായ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയായ വിദ്യാര്‍ത്ഥിക്ക് മലേഷ്യയില്‍ ദാരുണാന്ത്യം കാളകളെ മോഷ്ടിക്കാന്‍ ശ്രമമെന്ന് ആരോപിച്ചി ദലിത് സ്ത്രീയെ നഗ്നയാക്കി മര്‍ദ്ദിച്ചു; കേസില്‍ 23 പേര്‍ കസ്റ്റഡിയില്‍
Latest
Widgets Magazine