പുതിയ പല്ല് ഇനിമുതല്‍ അതിവേഗത്തില്‍  

ഡെന്റല്‍ ഇംപ്ലാന്റേഷന്‍ രംഗത്തെ പുതിയ സങ്കേതമായ ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സയിലൂടെ ഉറപ്പുള്ള പുതിയ പല്ലുകള്‍ സ്വന്തമാക്കാം, ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍..
ആധുനിക ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സ ഇംപ്ലാന്റ് ചെയ്തതിനു ശേഷം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പല്ല് ഉറപ്പിക്കുവാന്‍ സാധിക്കുന്നതു കൊണ്ടാണ് ഇത് ഇമ്മീഡിയറ്റ് ലോഡിംഗ് എന്ന് അറിയപ്പെടുന്നത്. ആധുനിക ഇമ്മീഡിയറ്റ് ലോഡിംഗ് ഇംപ്ലാന്റ് ചികിത്സയുടെ മേന്മകള്‍ അനവധിയാണ്. വളരെ മോശപ്പെട്ട ദന്തരോഗ അവസ്ഥകളില്‍പ്പോലും പല്ലുകള്‍ എടുത്ത ഉടനെ ഇംപ്ലാന്റ് ഘടിപ്പിക്കുവാന്‍ സാധിക്കുന്നു. പലപ്പോഴും ബോണ്‍ ഗ്രാഫ്റ്റിങ്ങ് മുതലായ സങ്കീര്‍ണ്ണ ചികിത്സകള്‍ ഇല്ലാതെതന്നെ എല്ലുകള്‍ തീരെക്കുറവുള്ള അവസ്ഥകളില്‍വരെ ഇംപ്ലാന്റ് ചെയ്യുവാന്‍ സാധിക്കുന്നു.

തുറന്ന ശസ്ത്രക്രിയകള്‍ക്ക് പകരം കീഹോള്‍ ശസ്ത്രക്രിയയിലൂടെ ഇംപ്ലാന്റ് ചെയ്യുന്നതിനാല്‍ പാര്‍ശ്വഫലങ്ങള്‍ കുറയുന്നു. പെരിഇംപ്ലാന്റ്‌ഐറ്റിസ് എന്ന അവസ്ഥ മൂലം ഇംപ്ലാന്റുകള്‍ പരാജയപ്പെടുന്ന സാഹചര്യം ഈ ആധുനിക ചികിത്സാസമ്പ്രദായത്തില്‍ വളരെ വിരളമാണ്. താടിയെല്ലിന്റെ ബലമേറിയ ഭാഗമായ ബേസല്‍ ബോണല്‍ ഇംപ്ലാന്റ് ഘടിപ്പിക്കുന്നതിനാല്‍ വളരെയധികം മേന്മകള്‍ ഈ ചികിത്സാ സമ്പ്രദായത്തിനുണ്ട്. ഉപയോഗം കൊണ്ടും, സൗന്ദര്യപരമായും, മാനസികമായും സ്വാഭാവിക ദന്തങ്ങള്‍ പോലെ തന്നെ അനുഭവപ്പെടുന്നു. സ്വാഭാവിക ദന്തങ്ങള്‍ കൊണ്ടെന്നതു പോലെ അനായാസമായി ചവയ്ക്കാന്‍ കഴിയുന്നു. ഭക്ഷണത്തിന്റെ രുചിയും ഊഷ്മാവും കൃത്യമായി അനുഭവപ്പെടുന്നു.

രോഗിക്ക് രുചികള്‍ നന്നായി ആസ്വദിക്കാന്‍ കഴിയുന്നു.കൃത്രിമ ദന്തം ഉറപ്പിച്ചു നിര്‍ത്താന്‍ ഉപയോഗിക്കുന്ന ഡെന്റല്‍ ഇംപ്‌ളാന്റുകള്‍ എല്ലിന്റെ തേയ്മാനം തടയുകയും മുഖത്തിന്റെ രൂപഭംഗി സംരക്ഷിച്ച് ഫേഷ്യല്‍ കൊളാപ്‌സും പ്രായമേറുന്ന പ്രതീതിയും ഒഴിവാക്കുന്നു. മോണകളിലെ രക്തസ്രാവം, ദന്തത്തിലെ പഴുപ്പുകള്‍, വായ്പ്പുണ്ണുകള്‍, ദുഷിച്ച ശ്വാസം എന്നിവ ഇല്ലാതാക്കുന്നു. ആരോഗ്യമുള്ളവരും പ്രായമേറിയവരുമായ ദമ്പതികളില്‍ ലൈംഗികബന്ധം ഉള്‍പ്പെടെയുള്ള വ്യക്തി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നു.

പ്രായം കുറഞ്ഞതായും സമൂഹത്തില്‍അംഗീകരിക്കപ്പെടുന്നതായും ഉപയോക്താവിന് അനുഭവപ്പെടുന്നു. കായികപ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമമായി പങ്കെടുക്കാന്‍ സാധിക്കുകയും ആരോഗ്യം അനുഭവപ്പെടുകയും ചെയ്യുന്നു. ക്രൗണ്‍, ബ്രിഡ്ജസ്, ഡെന്റല്‍ ഇംപ്ലാന്റ് തുടങ്ങിയ ആധുനിക ദന്ത ചികിത്സകളുടെ വിപ്ലവകരമായ പുതിയ സാധ്യതകള്‍ വേദനാകരമായതും കൃത്യതയില്ലാത്തതുമായ വെപ്പുപല്ലുകളുടെ പ്രശ്‌നം പരിഹാരിക്കാന്‍ സഹായകരമാകുന്നു. നിങ്ങളുടെ യഥാര്‍ത്ഥ പല്ലുകള്‍ കഴിഞ്ഞാല്‍ ഏറ്റവും മികച്ച പരിഹാരമാണ് ഡെന്റല്‍ ഇംപ്ലാന്റ്. അത്യാധുനികമായ ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സ ഉപയോഗിച്ച് ഏതാനും മണിക്കൂര്‍ സമയം കൊണ്ട് ഡെന്റല്‍ ഇംപ്ലാന്റോളജിസ്റ്റ് നിങ്ങള്‍ക്ക് ഉറപ്പുള്ള പുതിയ പല്ലുകള്‍ നല്‍കും.

കാനഡ സ്വദേശിയായ അലന്‍ ലുന്റ്’സ്‌മൈല്‍ സെന്ററി’ലെ അനുഭവം പങ്കുവയ്ക്കുന്നു.

ഞാൻ അലൻ ലുന്‍റ്, സ്വദേശം കാനഡ. 2011 ലെ ഒരു സായാഹ്നത്തിൽ സുഹൃത്തുമൊത്ത് നഗരത്തിലെ റസ്റ്റോറന്‍റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ശക്തിയായി തുമ്മിയപ്പോൾ എന്‍റെ മുൻവശത്തെ വെപ്പുപല്ല് തെറിച്ച് ആദ്യം ടേബിളിലും അവിടുന്ന് വിളന്പാനായി തയാറാക്കി വച്ചിരുന്ന സൂപ്പ് പാത്രത്തിലേക്കും വീണു.

a

കൂട്ടച്ചിരിക്കിടയിൽ ജാള്യത മറച്ചുവച്ച് ഞാൻ സൂപ്പു പാത്രത്തിനരികിലെത്തി. സൂപ്പ് പാത്രം ഏതാണ്ട് നിറഞ്ഞുതന്നെയിരിക്കുന്നു. ഗത്യന്തരമില്ലാതെ മുഴുവൻ സൂപ്പിന്‍റെ വിലനൽകാമെന്നും പല്ല് തിരിച്ചെടുക്കാൻ സഹായിക്കണമെന്നും റസ്റ്റോറന്‍റ് മാനേജറോട് അപേക്ഷിച്ചു. വെപ്പുപല്ല് തിരിച്ചുകിട്ടിയെങ്കിലും പണനഷ്ടവും മാനഹാനിയും എന്‍റെ മനസ്സിനെ മഥിച്ചു. വെപ്പുപല്ലിനു പകരം സ്ഥിരമായൊരു മാർഗത്തെക്കുറിച്ച് ഞാൻ അന്വേഷണം തുടങ്ങി. മിതമായ നിരക്കിൽ അന്താരാഷ്ട്ര നിലവാരമുള്ള ഡെന്‍റൽ ഇംപ്ലാന്‍റ് ചികിത്സയെക്കുറിച്ച് ഇന്‍റർനെറ്റിൽ പരതിയ ഞാൻ കണ്ടെത്തിയത് കേരളത്തിലെ പ്രഗത്ഭ ഡന്‍റൽ ഇപ്ലാന്‍റ് ചികിത്സകരായ SmileCetnre.in ആണ്.

ഞാൻ ഡോ. പ്രശാന്ത് പിള്ളയെ ബന്ധപ്പെടുകയും പല്ലുകളുടെ എക്സ് റേ, ഫോട്ടോ എന്നിവ അയച്ചുകൊടുക്കുകയും ചെയ്തു. അദ്ദേഹം ചികിത്സാ ചിലവിന്‍റെ ഒരു ഏകദേശ രൂപവും സമയവും എന്നെ അറിയിച്ചു. കാനഡയിലെ ചികിത്സാ ചിലവ് അതിന്‍റെ ഏഴു മടങ്ങായിരുന്നു. എന്തുതന്നെയായാലും ചികിത്സ “സ്മൈൽ സെന്‍ററി’ൽ തന്നെ എന്നു ഞാൻ തീരുമാനിച്ചു.
എന്‍റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു “സ്മൈൽ സെന്‍ററി’ലെ ആദ്യത്തെ ദിവസം തന്നെ. ചികിത്സയ്ക്കുമുന്പായുള്ള ഫിസിക്കൽ ചെക്കപ്പായിരുന്നു ആദ്യം. മറ്റസുഖങ്ങളൊന്നും ഇല്ല എന്നുറപ്പുവരുത്തി. വളരെ മോശമായ നാലു പല്ലുകൾ അന്നു രാവിലെ എടുത്തുമാറ്റിയ ഉടൻ നാല് ഇംപ്ലാന്‍റും ഒരു ടെന്പററി ബ്രിഡ്ജും ചെയ്തു. തികച്ചും വേദനയില്ലാതെ വെറും ഒന്നര മണിക്കൂറാണ് ഇതിന് എടുത്തത്. യാതൊരു പ്രശ്നവുമില്ലാതെ അന്നത്തെ ഡിന്നർ കഴിക്കുവാൻ എനിക്ക് സാധിച്ചു. അടുത്ത 10 ദിവസത്തിനുള്ളിൽ 12 ഇംപ്ലാന്‍റുകൾ കൂടി ചെയ്തു. തികച്ചും ആശ്ചര്യകരം. രണ്ടാഴ്ച കൊണ്ട് ഫൈനൽ ബ്രിഡ്ജും ഫിറ്റ് ചെയ്തു.

ഈ ദിവസങ്ങളിൽ എന്നെ ഏറ്റവും ആകർഷിച്ചത് അവരുടെ ശ്രദ്ധാപൂർവമായ പരിചരണവും വൃത്തിയുള്ള അന്തരീക്ഷവും സ്നേഹം നിറഞ്ഞ പെരുമാറ്റവുമാണ്. കാനഡയിലും ഇംഗ്ലണ്ടിലും ലഭ്യമായതിനേക്കാൾ പതിന്മടങ്ങായിരുന്നു ഈ അനുഭവം. അത്യാധുനിക
ചികിത്സാ ഉപകരണങ്ങളും വേദനാരഹിതമായ, യാതൊരുവിധ ശാരീരിക ബുദ്ധിമുട്ടുകളുമില്ലാത്ത ചികിത്സാ രീതിയാണ് ഇവിടുത്തേത്. ഇപ്പോൾ എനിക്ക് മനോഹരവും ബലവത്തുമായ ഫുൾസെറ്റ് പല്ലുകൾ സ്വന്തം. എന്‍റെ ഇരുപതു വയസിലെപ്പോലെ എനിക്ക് എന്തും കഴിക്കാം, യഥാർഥ രുചിയോടെ.

ട്രീറ്റ്മെന്‍റ് എന്നതിനപ്പുറം ഒരു ഹോളിഡേ ആഘോഷമായിട്ടാണ് എനിക്കു തോന്നിയത്. ദൈവത്തിന്‍റെ സ്വന്തം നാട്ടിൽ, പുഴകളും, മലകളും, കായലും, ബീച്ചുകളും നിറഞ്ഞ കേരളം ഞാൻ ശരിക്കും എൻജോയ് ചെയ്തു. കയാക്കിംഗ്, ബൈക്ക് റൈഡിംഗ്, സൈക്ലിംഗ്, കേരളീയ കലകൾ…. തുടങ്ങിയവയുമായി 11 ആഴ്ചകൾ ജീവിതത്തിലെ മറക്കാനാവാത്ത ഒരനുഭവം തന്നെയായിരുന്നു.

OroMaxillofacial Surgeon & Implatnologsti ഡോ. പ്രശാന്ത് പിള്ളയുടെ നേതൃത്വത്തിലുള്ള പ്രഗത്ഭരായ ഡോക്ടർമാരുടെ ചികിത്സാ രീതികൾ മികച്ചതും ആരുടെയും മനംനിറയ്ക്കുന്നതുമാണെന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു. ഒരു ഹോസ്പിറ്റൽ എന്നതിനപ്പുറം സ്വന്തം ഭവനത്തിൽ പ്രിയപ്പെട്ടവരോടൊപ്പമായിരിക്കുന്നതു പോലെയാണ് എനിക്കനുഭവപ്പെട്ടത്. വിദേശരാജ്യങ്ങളിലെ ഭാരിച്ച ചികിത്സാ ചിലവുകളെ അപേക്ഷിച്ച് മിതമായ നിരക്കിൽ ചികിത്സയും അതോടൊപ്പം എന്നും ഓർമയിൽ സൂക്ഷിക്കാനാവുന്ന നിമിഷങ്ങളും എനിക്ക് സമ്മാനിച്ച “സ്മൈൽ സെന്‍ററി’ന് നന്ദി.

Dr Prasanth Pillai MDS, FIBOMS, FICOI, FISOI
OroMaxillofacial Surgeon & Implatnologsti
Ph: +914844011133, 9446610205
E-mail: Dr@thesmilecentre.in
Web: www.thesmilecentre.in

Latest
Widgets Magazine