വിവാഹത്തിനിടെ ബാത്ത്‌റൂമിലെത്തിയ ധോണിയുടെ വീഡിയോ വൈറല്‍…

കഴിഞ്ഞദിവസം മുംബൈയില്‍ ഒരു സുഹൃത്തിന്റെ വിവാഹത്തിനെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ക്രിക്കറ്റിന്റെ സമ്മര്‍ദ്ദമില്ലാതെ, സൂപ്പര്‍താരത്തിന്റെ ജാഡകളില്ലാതെ വിവാഹത്തിലുടനീളം ധോണിയും ഭാര്യ സാക്ഷിയും മകള്‍ സിവയും നിറഞ്ഞ സാന്നിധ്യമായി. ഇതിന് പിന്നാലെ ധോണി കൂട്ടുകാര്‍ക്കൊപ്പം ഒരു ബാത്ത്‌റൂമില്‍ സമയം ചെലവഴിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

അടുത്ത കൂട്ടുകാര്‍ക്കൊപ്പം തമാശപറഞ്ഞും ചിരിച്ചും മുന്‍ ക്യാപ്റ്റന്‍ പഴയ ധോണിയായി. ബാത്ത്‌റൂമില്‍ പോലും എന്താണിത്ര കൂളായി ഇരിക്കുന്നത് എന്നാണ് സുഹൃത്ത് രാഹുല്‍ വിദ്യയ്ക്ക് അറിയേണ്ടത്. എനിക്ക് അറിയില്ലെന്നാണ് ധോണിയുടെ മറുപടി. ധോണിയുടെ മുന്‍ സഹകളിക്കാരാണ് രാഹുല്‍ വിദ്യയും പൂര്‍ണ പട്ടേലുമൊക്കെ. പൂര്‍ണയുടെ വിവാഹത്തിനായാണ് ധോണി പരമ്പരാഗത വേഷത്തില്‍ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയതും. ഇംഗ്ലണ്ടില്‍ ടി20, എകദിന പരമ്പരകള്‍ക്കുശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ധോണിക്ക് വലിയ വിമര്‍ശനം നേരിടേണ്ടിവന്ന സന്ദര്‍ഭത്തില്‍കൂടിയാണ് വിവാഹ ആഘോഷം എന്നതും ശ്രദ്ധേയമാണ്.

അവസാന രണ്ട് ഏകദിന മത്സരങ്ങളില്‍ മെല്ലപ്പോക്ക് നടത്തിയ ധോണിക്ക് കാണികളുടെ കൂവല്‍ കിട്ടിയിരുന്നു. കരിയറില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ ആരാധകര്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനെ കൂവിയത്. ബാറ്റിങ്ങില്‍ ധോണിക്ക് പഴയ താളം കണ്ടെത്താന്‍ കഴിയുന്നില്ലെന്നാണ് വിമര്‍ശനം. എന്നാല്‍, ആരാധകരുടെ കൂവലും വിമര്‍ശനവുമൊന്നും ക്യാപ്റ്റന്‍ കൂളിനെ നിരാശനാക്കുന്നില്ല. സന്ദര്‍ഭങ്ങളെ എങ്ങിനെ നേരിടണമെന്ന് ലോകത്തിന് മുന്നില്‍ തെളിയിച്ചുകൊടുത്ത ധോണിക്ക് ഇപ്പോഴത്തെ ആക്ഷേപങ്ങളെല്ലാം ചിരിച്ചു തള്ളാന്‍ നിഷ്പ്രയാസം സാധിക്കും.

Latest
Widgets Magazine