പട്ടിക്കൂട് വിവാദം :കുട്ടിയുടെ വസ്ത്രങ്ങളിലും ശേഖരിച്ച സാമ്പിളിലും കണ്ട രോമങ്ങള്‍ ഒന്നല്ലെന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്

പേരൂര്‍ക്കട: ഇളയമ്പള്ളിക്കോണത്തെ പട്ടിക്കൂട് വിവാദവുമായി ബന്ധപ്പെട്ട് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നു. ഇതിന്‍പ്രകാരം കുട്ടിയുടെ വസ്ത്രങ്ങളും അധികൃതര്‍ സ്കൂളില്‍നിന്നു ശേഖരിച്ച സാമ്പിളും പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു.

റിപ്പോര്‍ട്ട് പ്രകാരം രണ്ടിലും കണ്ടെത്തിയ മൃഗരോമങ്ങള്‍ ഒന്നല്ല. 2014 സെപ്റ്റംബര്‍ 25നാണ് പാതിരിപ്പള്ളിയിലെ ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വിവാദമുണ്ടാകുന്നത്. ഇളയമ്പള്ളിക്കോണം സ്വദേശിയും ഒന്നാംക്ലാസ് വിദ്യാര്‍ഥിയുമായ അഭിഷേകിനെ അനുസരണക്കേടു കാട്ടിയെന്നാരോപിച്ച് സ്കൂള്‍ അധികൃതര്‍ പട്ടിക്കൂട്ടിലടച്ചുവെന്നായിരുന്നു വിവാദം. ഇതിന്റെ ചുവടുപിടിച്ച് ഡിപിഐ സ്ഥലത്തെത്തുകയും അടിസ്ഥാനസൗകര്യങ്ങളില്ലെന്നു പറഞ്ഞ് സ്കൂള്‍ അടച്ചുപൂട്ടുകയുമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് കുട്ടിയെ കൂട്ടിലടച്ചിട്ടുവോയെന്നതിനെക്കുറിച്ച് അന്വേഷണമായി. സ്കൂളിനു സമീപത്തെ പട്ടിക്കൂട്ടില്‍നിന്ന് ശേഖരിച്ച സാമ്പിളും കുട്ടിയുടെ വസ്ത്രങ്ങളും പൊടിപടലങ്ങള്‍, മണ്ണിന്റെ സാമ്പിള്‍, മൃഗരോമങ്ങള്‍ തുടങ്ങിയവ ഉണ്ടായിരുന്നു. കുട്ടിയുടെ ഷര്‍ട്ടിലും നിക്കറിലും കണ്ടെത്തിയ മൃഗരോമം സ്കൂളില്‍നിന്നു ശേഖരിച്ച സാമ്പിളുമായി യോജിക്കുന്നില്ല എന്നതാണ് ഫോറന്‍സിക് ലബോറട്ടറിയില്‍നിന്നുള്ള അന്തിമ റിപ്പോര്‍ട്ട്.

Top