ഡോ ബോബി ചെമ്മണൂര്‍ ശബരിമലയില്‍ സൗജന്യ കുടിവെള്ള പദ്ധതി ഏര്‍പ്പെടുത്തി

ശബരിമല : ശബരിമല തീര്‍ത്ഥാടകര്‍ക്കായി ശബരിപീഠത്തിന് സമീപം ഡോ ബോബി ചെമ്മണൂര്‍ ഏര്‍പ്പെടുത്തിയ സൗജന്യ കുടിവെള്ള പദ്ധതിയുടെ ഉത്ഘാടനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ നിര്‍വ്വഹിച്ചു. മഹാരാഷ്ട്ര ചെമ്പൂര്‍ എംഎല്‍എ തുക്കാറാം കാത്തെ സന്നിഹിതനായിരുന്നു.

കൊറ്റാമം ശ്രീധര്‍മ്മശാസ്ത്രാക്ഷേത്രത്തിലെ മാതൃക ഉള്‍ക്കൊണ്ട് ഭീമാകരമായ ഓട്ടുകിണ്ടിയുടെ രൂപത്തിലാണ് ശബരിതീര്‍ത്ഥം എന്ന പേരില്‍ ജല അതോറിറ്റിയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കിയിട്ടുണ്ട് .

Latest
Widgets Magazine