ദൃശ്യയെ സിനിമയില്‍ ഭയക്കുന്നതാര്? പ്രചരണം അതിര് കടന്നപ്പോള്‍ തുറന്നടിച്ച് ദൃശ്യ

മലയാള സിനിമയില്‍ നിന്ന് തന്നെ ആരൊക്കെയൊ ചേര്‍ന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണവുമായി മറ്റൊരു യുവനടി കൂടി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ യുവനടി ദൃശ്യ രഘുനാഥ് ആണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. തന്നെ സിനിമയില്‍ നിന്ന് ആരോ ബ്ലോക്ക് ചെയ്യാന്‍ ശ്രമിക്കുന്നുവെന്നാണ് ദൃശ്യ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. താന്‍ അഭിനയം നിര്‍ത്തിയെന്ന് പ്രചരിപ്പിച്ച് തനിക്ക് ലഭിക്കേണ്ട അവസരങ്ങളെല്ലാം ആരെക്കെയോ ചേര്‍ന്ന് ഇല്ലാതാക്കുകായാണെന്നും നടി ആരോപിച്ചു.
എന്നാല്‍ തനിക്കെതിരെ ഈ നീക്കങ്ങള്‍ നടത്തുന്നതാരാണെന്നോ എന്താണ് അവരുടെ ഉദ്ധേശമെന്നോ അറിയില്ലെന്നും ദൃശ്യ പറഞ്ഞു. സിനിമയില്‍ അഭിനയിക്കുന്നതിനെ ഇപ്പോഴും മോശം കണ്ണിലൂടെ കാണുന്നവരാണ് സമൂഹത്തില്‍ കൂടുതലെന്നും, ഹാപ്പി വെഡ്ഡിംഗില്‍ അഭിനയിച്ചിരുന്നപ്പോഴും നിരവധി പേര്‍ പേടിപ്പിച്ചിരുന്നു എന്നും ദൃശ്യ പറയുന്നു. താന്‍ അഭിനയം നിര്‍ത്തി എന്നുള്ളതൊക്കെ വെറും തെറ്റിദ്ധാരണകളാണെന്നും വീട്ടില്‍ അച്ഛനും അമ്മയും അനിയനും നല്ല സപ്പോര്‍ട്ടാണ് തനിക്ക് നല്‍കുന്നതെന്നും ദൃശ്യ വ്യക്തമാക്കി.

Top