യൂറോപ്യൻ സ്ത്രീകൾ വിൽപനയ്ക്കും വാടകയ്ക്കും: വാങ്ങുന്നവരിൽ ഏറെയും ഇന്ത്യക്കാരും മലയാളികളും

ഹെൽത്ത് ഡെസ്‌ക്

മാഡ്രിഡ്: സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് നട്ടം തിരിയുന്ന ദരിദ്ര യൂറോപ്യൻ രാജ്യങ്ങളിലെ സ്ത്രീകളെ സാമ്പത്തികമായി ചൂഷണം ചെയ്യാൻ ഏഷ്യൻ വംശജർ. സ്ഥിരം വിസ നേടുന്നതിനും, ലൈംഗിക ആവശ്യങ്ങൾക്കുമായി യൂറോപ്യൻ സ്ത്രീകളെ വിലയ്ക്കു വാങ്ങുന്നവരും, വാടകയ്‌ക്കെടുക്കുന്നവരിലും ഏറെയും ഇന്ത്യൻ വംശജരും പാക്കിസ്ഥാനികളുമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സ്ത്രീകളെ വിലയ്ക്കു വാങ്ങുന്നതിൽ മലയാളികളും ഉണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള മനുഷ്യക്കടത്തിൻറെയും മാംസവ്യാപരത്തിൻറെയും റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ യൂറോപ്പിലെ സമ്പന്ന രാജ്യങ്ങളിൽ ജീവിക്കാൻ താൽപ്പര്യമുള്ള ഏഷ്യക്കാർ ഉൾപ്പടെയുള്ളവരെ ലക്ഷ്യമിട്ട് വൻ മനുഷ്യക്കടത്ത് സംഘം പ്രവർത്തിക്കുന്നതായും പെൺവാണിഭം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഇവർ സ്ത്രീകളെ ഉപയോഗിക്കുന്നതായും ബിബിസി റിപ്പോർട്ട് ചെയ്യുന്നു റിപ്പോർട്ട് ചെയ്യുന്നു.
സാം പോളിംങ് എന്ന അന്വേഷണാത്മക പത്രപ്രവർത്തകയാണ് വേഷപ്രച്ഛന്നയായി കിഴക്കൻ യൂറോപ്പുകാർ ഏറെയുള്ള സ്‌കോട്ട്‌ലാൻറിലെ ഗ്ലാസ്‌കോയുടെ പ്രന്തപ്രദേശങ്ങളിലാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയത്. മികച്ച ശമ്പളമുള്ള ജോലിയും താമസവും വാഗ്ദാനം ചെയ്ത് കിഴക്കൻ യൂറോപ്പിലെ യുവതികളെ ഇന്ത്യാക്കാർ ഉൾപ്പെടെയുള്ള ഏഷ്യൻ വംശജരായ വൃദ്ധന്മാർക്ക് പാസ്പോർട്ടിനും മറ്റു കാര്യങ്ങൾക്കുമുള്ള തട്ടിപ്പ് വിവാഹത്തിന് വേണ്ടി നൽകുന്നതായി ബിബിസി റിപ്പോർട്ടർ കണ്ടെത്തി.
പെൺകുട്ടികളെ കുടുക്കാനായി സ്‌കോട്ട്ലന്റിലെ ഗ്ളാസ്ഗോയിലും മറ്റും അനേകം ഗ്യാംഗുകളാണ് പ്രവർത്തിക്കുന്നത്. ഏഷ്യയിൽ നിന്നുള്ള വൃദ്ധന്മാർ കിഴക്കൻ യൂറോപ്പിലെ കൊച്ചുപെൺകുട്ടികളെ വിവാഹം കഴിക്കുന്ന ഷാം കല്ല്യാണങ്ങൾ കൊണ്ട് സ്‌കോട്ലന്റിലെ വിവാഹ റെക്കോഡുകൾ നിറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടർ പറയുന്നത്.
ഗ്ളാസ്ഗോവിൽ റജിസ്റ്റർ ചെയ്ത എഴുതപതിലധികം വിവാഹങ്ങളിൽ മൂന്നിലൊന്നും ഗോവൻഹില്ലിൽ ആയിരുന്നെന്നാണ് റിപ്പോർട്ട് പറയുന്നത്. ഇതിൽ 40 ശതമാനവും അഞ്ചു വർഷം പോലും നീളാത്ത ദാമ്പത്യമായിരുന്നത്രേ. കഴിഞ്ഞ വർഷം പെൺവാണിഭ സംഘത്തിന് ഇരയായി തട്ടിപ്പ് വിവാഹത്തിന് വേണ്ടി സ്‌കോട്ലൻറിൽ എത്തിയത് 150 ലധികം പേരായിരുന്നെന്ന് ബിബിസി റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യാക്കാരും പാകിസ്താൻകാരുമാണ് തട്ടിപ്പ് വിവാഹത്തിന് വേണ്ടിയുള്ള യൂറോപ്യൻ യുവതികളുടെ വലിയ ആവശ്യക്കാർ. മയക്കുമരുന്നു വിൽപ്പന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കുന്ന ബിസിനസ് ആയി ഇത് മാറിയിരിക്കുകയാണെന്നും മോഹിപ്പിച്ച് കൊണ്ടുവരുന്ന യുവതികളെ വിവാഹം കഴിക്കുന്നയാൾക്ക് ബലാത്സംഗം ഉൾപ്പെടെയുള്ള ക്രൂരതകൾ ചെയ്യാൻ നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
മിക്കവാറും മദ്ധ്യവയസ്‌ക്കന്മാരായ ഏഷ്യാക്കാർക്ക് വേണ്ടി ആയിരിക്കും യുവതികളെ ഗ്യാംഗുകൾ വിൽക്കുക. സ്‌കോട്ട്ലന്റിലും മറ്റും മികച്ച ജോലിയും ജീവിതവും വാഗ്ദാനം ചെയ്ത് കൊണ്ടുവരുന്ന ഇവരെ ആവശ്യക്കാരന് വിൽക്കും മുമ്പ് ഗ്യാംഗുകളും ലൈംഗിക ചൂഷണത്തിന് ഇരയാക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top