ഫേസ്ബുക്ക് മാട്രിമോണി പരീക്ഷിക്കാന്‍ തീരുമാനിച്ചുറച്ച് പെണ്‍കുട്ടിയും; ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

അടുത്തിടെ ഫേസ്ബുക്കിലൂടെ വിവാഹപരസ്യം നല്‍കി അനുയോജ്യയായ ജീവിതപങ്കാളിയെ കണ്ടെത്തിയ യുവാവിന്റെ വാര്‍ത്ത ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. തനിക്ക് വിവാഹാലോചനകള്‍ പലത് വരുന്നുണ്ടെങ്കിലും ഒന്നും ശരിയാകുന്നില്ലെന്നും താത്പര്യമുള്ളവര്‍ അറിയിക്കണമെന്നും കാണിച്ച് യുവാവിട്ട ഫേസ്ബുക്ക് പോസ്റ്റിന് വന്‍ പ്രചാരണം ലഭിക്കുകയും പിന്നീട് വിവാഹം നടക്കുകയുമായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളും യുവാവ് പങ്കുവച്ചിരുന്നു. സമാന രീതിയിലുള്ള ഒരു പരസ്യമാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്.

ഒരു പെണ്‍കുട്ടി നല്‍കുന്ന വിവാഹ പരസ്യമെന്ന പ്രത്യേകതയാണിതിനുള്ളത്. മലപ്പുറം സ്വദേശിനിയായ ജ്യോതിയാണ് ഫേസ്ബുക്ക് മാട്രിമോണി പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ‘എന്റെ കല്യാണം കഴിഞ്ഞിട്ടില്ല ,സുഹൃത്തുക്കളുടെ അറിവില്‍ ഉണ്ടെങ്കില്‍ അറിയിക്കുക. ഡിമാന്റുകള്‍ ഇല്ല, ജാതി പ്രശ്നമല്ല , എന്റെ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല ഞാന്‍ ഫാഷന്‍ ഡിസൈനിംങ് പഠിച്ചിട്ടുണ്ട് സഹോദരന്‍ മുബൈയില്‍ സീനിയര്‍ ആര്‍ട്ട് ഡയറക്ടര്‍ ആണ് അനിയത്തി സിവില്‍ എഞ്ചിനീയറിംഗ് പഠിക്കുന്നു. ഫേസ്ബുക്ക് മാട്രിമോണി എല്ലാവര്‍ക്കും ഉപകാരപ്പെടട്ടെ’. ജ്യോതി ഈ പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്.

‘സ്ത്രീ നഗ്‌നയായി ചോരവാര്‍ന്ന് കിടക്കുന്നു; അയാള്‍ ആറു വയസ്സുകാരിക്കു നേരെ പാഞ്ഞടുക്കുന്നു; നായകന്‍ മലയാളിയാണ് ബസ് യാത്രയ്ക്കിടെയുണ്ടായ ദുരനുഭവത്തില്‍ അതിവേഗം നടപടി സ്വീകരിച്ച പൊലീസിന് നന്ദി പറഞ്ഞ് യുവതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് അവൾ എൻ്റെ മകളാകുകയായിരുന്നു; കരളലിയിക്കും അധ്യാപികയുടെ കുറിപ്പ്… ഭർത്താവിൽ നിന്ന് ക്രൂര മർദ്ദനം; നീതി യാചിച്ച് മുഖ്യമന്ത്രിക്ക് തൃശ്ശൂർ സ്വദേശിനിയുടെ തുറന്ന കത്ത്; ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ തന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് തട്ടിപ്പെന്ന് നടി അമല കുര്യന്‍; പ്രണയിക്കുന്നതും വിവാഹം കഴിക്കാമെന്ന് പറയുന്നതും താനല്ലെന്നും നടി
Latest
Widgets Magazine