ഹരിതകേരളം പുരസ്‌ക്കാരം; പായം പഞ്ചായത്തും മട്ടന്നൂര്‍ നഗരസഭയും ജേതാക്കള്‍ 

കണ്ണൂര്‍: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ഹരിതകേരളം പുരസ്‌കാരത്തിന് ഗ്രാമപഞ്ചായത്തുകളില്‍ പായവും നഗരസഭകളില്‍ മട്ടന്നൂരും അര്‍ഹമായി. ഗ്രാമപഞ്ചായത്ത് വിഭാഗത്തില്‍ കോളയാട് രണ്ടാം സ്ഥാനം നേടി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മികച്ച ഹരിതകേരളം പദ്ധതികള്‍ കാഴ്ച വച്ച ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് സംഘാടക സമിതി പുരസ്‌കാരം നല്‍കുന്നത്.

ജലസംരക്ഷണം, മാലിന്യസംസ്‌ക്കരണം, ആരോഗ്യ-ശുചിത്വ പ്രവര്‍ത്തനം എന്നീ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗഗണിച്ചാണിത്. ജില്ലാ ആസൂത്രണ സമിതി അംഗം കെ.വി ഗോവിന്ദന്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍, ശുചിത്വ മിഷന്‍ ജില്ലാ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ സനൂപ് കെ.സി, ഡി.ഡി.പി ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് കെ പ്രകാശന്‍, ജില്ലാ എജുക്കേഷന്‍ ആന്റ് മാസ് മീഡിയ ഓഫീസര്‍ കെ.എന്‍ അജയ് എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌ക്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ജില്ലാതല സമാപന ദിവസമായ മെയ് 25ന് വൈകിട്ട് അഞ്ച് മണിക്ക് കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള ഹരിതകേരളം പുരസ്‌ക്കാരം വിതരണം ചെയ്യും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരള മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയില്‍ നടക്കുന്ന പൊന്‍കതിര്‍ പ്രദര്‍ശന വിപണനമേള ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ആറാം ദിവസമായ ഇന്ന് വൈകീട്ട് 7 മണിക്ക് പിണി ഗായകന്‍ രതീഷ്‌കുമാര്‍ പല്ലവി അവതരിപ്പക്കുന്ന ബാബുരാജ്‌നൈറ്റ് അരങ്ങേറും.

Top