19,999 രൂപയ്ക്ക് ഐഫോണ്‍ എസ്ഇ; കാര്‍ഡ് മുഖേന 5000 രൂപ കാഷ് ബാക്ക് ഓഫര്‍

19,999 രൂപയ്ക്ക് 4 ഇഞ്ച് ഐഫോണ്‍ എസ്ഇയുടെ 16 ജിബി മോഡല്‍ അംഗീകൃത ഓഫ്‌ലൈന്‍ റീടെയ്‌ലര്‍മാര്‍ വില്‍ക്കുന്നു. 64 ജിബി മോഡലിന് 25,999 രൂപയാണ് വില. തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകളുടെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ കൊണ്ട് ഐഫോണ്‍ പര്‍ച്ചേസ് ചെയ്യുമ്പോഴേ ഓഫര്‍ ലഭിക്കൂ. 5000 രൂപ കസ്റ്റമര്‍ക്ക് കാഷ് ബാക്ക് ആയി ലഭിക്കും.
നിലവില്‍ നല്‍കിവരുന്ന ഓഫറിന്റെ ഭാഗമാണിതും. 24,999 രൂപയ്ക്കാണ് റീടെയ്‌ലര്‍മാര്‍ 16ജിബി ഐഫോണ്‍ എസ്ഇ വില്‍ക്കുന്നത്. 5000 രൂപ കാഷ് ബാക്ക് ആകുമ്പോള്‍ വില 19,999 രൂപയായി കുറയും.
ഓഫറുകള്‍ സംബന്ധിച്ച് ആപ്പിള്‍ ഇതുവരെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല. ഐഫോണ്‍ എസ്ഇയുടെ 16 ജിബി മോഡലിന് 39,000 രൂപയാണ് വില. 64 ജിബി മോഡലിന് 44,000 രൂപയും. സാമ്പത്തിക വര്‍ഷം അവസാനിക്കും മുമ്പും അധിക വരുമാനം നേടലാണ് പുതിയ ഓഫറുകളിലൂടെ ആപ്പിള്‍ ലക്ഷ്യമിടുന്നത് ടെക്ക് വിദഗ്ധര്‍ വിലയിരുത്തുന്നു.
വെള്ളിയാഴ്ച്ച മുതല്‍ മാര്‍ച്ച് 31 വരെയാണ് ഓഫര്‍ കാലാവധി. Axis Bank, Citibank, HDFC Bank, HSBC, ICICI Bank, Indusind Bank, Kotak, RBL Bank, SBI, Standard Chartered, UBI, Yes Bank എന്നീ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്കും Axis Bank, Citibank, HDFC Bank, HSBC, ICICI Bank, Indusind Bank, Kotak, RBL Bank, Standard Chartered, Yes Bank എന്നീ ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡും ഉള്ളവര്‍ക്കേ ഐഫോണ്‍ എസ്ഇ കാഷ് ബാക്ക് ഓഫര്‍ ലഭിക്കുകയുള്ളൂ.

ഐഫോണ്‍ പര്‍ച്ചേസ് ചെയ്ത് 90 ദിവസത്തിനുള്ളില്‍ 5000 രൂപ തിരികെ അക്കൗണ്ടിലെത്തും. ഒരു കാര്‍ഡ് കൊണ്ട് ഒരു ഐഫോണ്‍ മാത്രമേ പര്‍ച്ചേസ് ചെയ്യാന്‍ സാധിക്കൂ. അമേരിക്കന്‍ എക്‌സ്പ്രസ്സ് കസ്റ്റമര്‍മാര്‍ക്കും ഇഎംഐ ആയി ഡിവൈസ് പര്‍ച്ചേസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഓഫര്‍ ലഭിക്കില്ല.
ഈ സാമ്പത്തിക വര്‍ഷം അവസാനത്തോട് അടുക്കുമ്പോഴേക്കും ഐഫോണ്‍ എസ്ഇയുടെ വില ഇനിയും കുറയുമെന്ന് ആപ്പിള്‍ വൃത്തങ്ങള്‍ പറയുന്നു. കൃത്യം ഒരു വര്‍ഷം മുമ്പാണ് ആപ്പിള്‍ ഐഫോണ്‍ എസ്ഇ അവതരിപ്പിച്ചത്. ഇന്ത്യയില്‍ അവതരിപ്പിച്ചത് ഏപ്രില്‍ ആദ്യവാരവും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top