താജ് മഹൽ ശിവ ക്ഷേത്രമെന്ന് അവകാശവാദം! സംശയം തീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം

ന്യൂഡല്‍ഹി:പ്രണയഗോപരം ഇല്ലാതാകുകയാണോ ? താജ്മഹൽ ശിവക്ഷേത്രമാമെന്ന് അവകാശവാദം . മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ അദ്ദേഹത്തിന്റെ ഭാര്യ മുംതാസിന് സ്‌നേഹോപഹാരമായി പണിതു നല്‍കിയ സ്‌നേഹസൗധമാണ് താജ്മഹലെന്നാണ് ഇതുവരെയുള്ള ചരിത്രം.എന്നാല്‍ താജ്മഹല്‍ മുഗളര്‍ക്ക് അവകാശപ്പെട്ടതല്ലെന്നും അത് ശിവ ക്ഷേത്രമായിരുന്നു എന്ന തരത്തിലുള്ള ചിലരുടെ അവകാശവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിഷയത്തിലിടപെട്ടിരിക്കുകയാണ് കേന്ദ്ര വിവരാവകാശ കമ്മീഷന്‍.താജ്മഹലിനെ സംബന്ധിച്ച് നിരവധി പേര്‍ ഉന്നയിച്ച വിവരാവകാശ അപേക്ഷയില്‍ മറുപടി നല്‍കാന്‍ കഴിയാതെ വന്നതോടെയാണ് വിഷയത്തില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് കമ്മീഷന്‍ കേന്ദ്ര സാസ്‌ക്കാരിക മന്ത്രാലയത്തിനെ സമീപിച്ചത്.ഇക്കാര്യത്തിലെ അവ്യക്തത നീക്കണമെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും മന്ത്രാലയത്തോട് വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലുവാണ് ആവശ്യപ്പെട്ടത്.ബികെഎസ്ആര്‍ അയ്യങ്കാര്‍ വിവരാവകാശ പ്രകാരം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയെ സമീപിച്ചതോടെയാണ് വിവരാവകാശ കമ്മീഷന്‍ വിഷയത്തിലേക്ക് വലിച്ചിഴയപ്പെടുന്നത്. ആഗ്രയിലെ സൗധം താജ്മഹലാണോ അതോ തേജോ മഹാലയ ആണോ എന്നായിരുന്നു അയ്യങ്കാറിന്റെ ചോദ്യം.TAJ MAHAL

ഷാജഹാനല്ല പകരം രജപുത്ര രാജാവായ രാജാമാന്‍ സിങ് ആണ് ഈ സൗധം പണികഴിപ്പിച്ചത് എന്ന സംശങ്ങള്‍ക്ക് തെളിവ് സഹിതം എഎസ്ഐ(ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ) ഉത്തരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരത്തിലുള്ള രേഖകളൊന്നും ലഭ്യമല്ലെന്നായിരുന്നു എഎസ്ഐയുടെ മറുപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

17ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച സൗധത്തിന്റെ നിര്‍മ്മാണ രേഖകളും രഹസ്യ അറകളെ കുറിച്ചുള്ള വിവരങ്ങളും നല്‍കണമെന്നും അയ്യങ്കാര്‍ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ അഗാധമായ ഗവേഷണവും ചരിത്രാന്വേഷണവും വേണമെന്നും അത് വിവരാവകാശത്തിന്റെ പരിധിക്കപ്പുറമാണെന്നും കാണിച്ചാണ് വിവരാവകാശ കമ്മീഷന്‍ സാംസ്‌കാരിക മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയത്.

ലേക മഹാത്ഭുതങ്ങളിലൊന്നായ ഈ സൗധവുമായി ചുറ്റിപ്പറ്റിയ എല്ലാ സംശങ്ങള്‍ക്കും കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം വിരാമമിടണമെന്ന് വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലു പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.താജ്മഹലിന്റെ ഉത്പത്തിയുമായി ബന്ധപ്പെട്ട് പി എന്‍ ഓക്കും അഡ്വക്കേറ്റ് യോഗേഷ് സക്‌സേനയും ഉന്നയിച്ച അവകാശ വാദങ്ങളില്‍ മന്ത്രാലയം നയം വ്യക്തമാക്കണമെന്ന നിര്‍ദേശവും വിവരാവകാശ കമ്മീണര്‍ മുന്നോട്ടു വെച്ചിട്ടുണ്ട്.

താജ്മഹല്‍ പണികഴിപ്പിച്ചത് ഷാജഹാനല്ലെന്നും അത് തേജോ മഹാലയ എന്ന ശിവക്ഷേത്രമാണെന്നും അവകാശപ്പെട്ടുകൊണ്ട് ‘താജ്മഹല്‍, ദി ട്രൂ സ്റ്റോറി’ എന്ന പേരില്‍ പിഎന്‍ ഓക്ക് പുസ്തകം രചിച്ചിരുന്നു. തേജോമഹാലയ എന്ന ശിവക്ഷേത്രം പണിതത് രജപുത്ര രാജാവാണെന്നും പുസ്തകം അവകാശപ്പെടുന്നു.പുസ്തകം രചിക്കുക മാത്രമല്ല താജ്മഹലിനെ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് 2000ത്തില്‍ ഓക്ക് സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ സുപ്രീം കോടതി അദ്ദേഹത്തെ ശാസിക്കുകയായിരുന്നു.

Top