ആദ്യപടം റിലീസ് ആകുന്നതിന് മുന്‍പേ ജാന്‍വി സ്റ്റാറായി; സെല്‍ഫിയെടുക്കാന്‍ ആരാധകരുടെ തിരക്ക്…

അന്തരിച്ച ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ധഡ്കന്‍. ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ ഘട്ടര്‍ ആണ് ചിത്രത്തിലെ നായകന്‍. കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ചിത്രം സൈറാത്ത് എന്ന മറാത്തി ചിത്രത്തിന്റെ റീമേക്കാണ്. സിനിമ അടുത്ത മാസം റിലീസ് ചെയ്യും. റിലീസിന് മുന്‍പേ ജാന്‍വിക്ക് നിരവധി ആരാധകര്‍ ആയി. ഇപ്പോള്‍ സ്വതന്ത്രമായി താരപുത്രിക്ക് പുറത്തിറങ്ങാന്‍ പറ്റാതായിട്ടുണ്ട്. കഴിഞ്ഞ ദിവസം ബാന്ദ്ര സബര്‍ബില്‍ ഷോപ്പിങ് ചെയ്യാനെത്തിയ ജാന്‍വിയെ ആരാധകര്‍ മൂടി. നടിയോടൊപ്പം നിരവധി യുവാക്കള്‍ സെല്‍ഫിയെടുത്തു. മുഖം ചുളിക്കാതെ തന്നെ താരം എല്ലാവരോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു.

Latest
Widgets Magazine