നാല്‍പ്പത്തഞ്ചുകാരനോടൊപ്പം പതിനേഴുകാരി ഒളിച്ചോടി; ശേഷം സംഭവിച്ചത് ഞെട്ടിക്കുന്നത്

നാല്‍പ്പത്തഞ്ചുകാരനൊപ്പം പതിനേഴുകാരി ഒളിച്ചോടി. വെള്ളിയാഴ്ചയാണ് 17കാരിയായ ജെസ്സിക്കയേയും 45 കാരനായ സ്റ്റുവര്‍ട് ലെയ്മറിനെയും കാണാതാകുന്നത്.

ബന്ധുക്കളും സുഹൃത്തുക്കളും ഏറെ തെരഞ്ഞെങ്കിലും ഇവരെക്കുറിച്ച് ഒരു തുമ്പും ലഭിച്ചില്ല. ഒടുവില്‍ ഇന്നലെ വൈകിട്ടോടെ ഇരുവരെയും ഒരു വാഹനത്തില്‍ കണ്ടെത്തി. കത്തി കൊണ്ടുള്ള ആക്രമണത്തില്‍ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റ നിലയില്‍.

കുട്ടിയെ കാണാതായ കാനോക്കില്‍നിന്നും 322 മൈലുകള്‍ക്കപ്പുറത്ത് പെര്‍ത്തിലാമ് ഇവരെ പരുക്കേറ്റ നിലയില്‍ കണ്ടെത്തുന്നത്. വാഹനത്തില്‍ വച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും കത്തിക്കുത്തില്‍ കലാശിക്കുകയും ചെയ്‌തെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം.

എന്തായാലും ഗുരുതരാവസ്ഥ പിന്നിട്ടാല്‍ ഇവരെ ചോദ്യം ചെയ്യുന്ന മുറയ്‌ക്കേ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകൂയെന്ന് സ്‌കോട്‌ലന്‍ഡ് പൊലീസ് അറിയിച്ചു.

Latest
Widgets Magazine