അയ്യപ്പ കോപം വിട്ടൊഴിയുന്നില്ല; ഭർത്താവിനൊപ്പം കഴിയാമെന്ന് മോഹിച്ച് വീട്ടിലെത്തിയ കനകദുർഗ്ഗയ്ക്ക് തിരിച്ചടി!!ഭാര്യയുമൊത്ത് ജീവിക്കാൻ താൽപര്യമില്ലെന്ന് ഭർത്താവ്;മക്കളെയും മാതാവിനേയും കൂട്ടി വാടക വീട്ടിലേക്ക് മാറി

മലപ്പുറം: കോടതിവിധിയെ തുടർന്ന് കനകദുർഗ മലപ്പുറം അങ്ങാടിപ്പുറത്തെ വീട്ടിൽ തിരിച്ചെത്തി. എന്നാൽ കനകദുർഗ വീട്ടിലെത്തും മുൻപ് ഭർത്താവ് മക്കളേയും അമ്മയെയുംകൂട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. കനക ദുർഗയ്ക്ക് പെരിന്തൽമണ്ണയിലെ വീട്ടിൽ പ്രവേശിക്കാൻ കോടതി അനുമതി നൽകിയതോടെ സ്വന്തം വീട്ടിൽ നിന്നും വാടക വീട്ടിലേയ്ക്ക് മാറിഭർത്താവ് കൃഷ്ണനുണ്ണിയും,ഭർതൃമാതാവ് സുമതിയമ്മയും. കോടിക്കണക്കിനു വിശ്വാസികളുടെ വിശ്വാസത്തെ ചവിട്ടിമെതിച്ച കനക ദുർഗയ്ക്കൊപ്പം താമസിക്കില്ലെന്ന നിലപാടിലാണ് ഇവർ. ഭർത്താവിന്റെ വീട്ടിൽ കനകദുർഗ്ഗക്ക് താമസിക്കാമെന്ന കോടതി വിധി വന്നതോടെ ഈ കുടുംബം പെരുവഴിയിലുമായി.

ശബരിമല ദർശനം നടത്തിയ കനകദുർഗയെ വീട്ടിൽ കയറ്റില്ലെന്ന് ഭർതൃവീട്ടുകാർ നിലപാട് എടുത്തതിന് പിന്നാലെയാണ് കനകദുർഗ പുലാമന്തോൾ ഗ്രാമ ന്യായാലയത്തെ സമീപിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി പെരിന്തൽമണ്ണയിലെ സർക്കാർ ആശ്രയ കേന്ദ്രത്തിലാണ് കനകദുർഗ താമസിക്കുന്നത്. പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്.വിധിക്കെതിരെ ജില്ലാ സെഷൻസ് കോടതിയിൽ അപ്പീൽ പോകുമെന്ന് ഭർത്താവ് കൃഷ്ണനുണ്ണിയുടെ അഭിഭാഷകൻ വ്യക്തമാക്കി..

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കനകദുർഗ വീട്ടിലെത്തുമെന്ന് അറിഞ്ഞതോടെ ഭർത്താവ് കൃഷ്ണനുണ്ണിയും ഭര്‍തൃമാതാവ് സുമതിയമ്മയും മക്കളും വീട് പൂട്ടി പുറത്തേക്കു പോയി. പൊലീസെത്തി വാതിൽ തുറന്നാണ് കനകദുർഗയെ പ്രവേശിപ്പിച്ചത്. കോടതിവിധിയിൽ സന്തോഷമുണ്ടെന്നും നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണു പ്രതീക്ഷയെന്നും കനകദുർഗ പറഞ്ഞു.

പെരിന്തൽമണ്ണ കോടതിയിൽ നൽകിയ ഹർജി പുലാമന്തോൾ ഗ്രാമന്യായാലയത്തിന്റെ പരിഗണനയ്ക്കു വിട്ടിരുന്നു. ഭർത്താവും കുടുംബാംഗങ്ങളും വീട്ടിൽ കയറ്റില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതാണ് കേസിനും മറ്റും കാരണം. അങ്ങാടിപ്പുറത്തെ വീട്ടിൽ കയറ്റാൻ ഭർത്താവ് കൃഷ്ണനുണ്ണി തയാറാകാത്തതിനെ തുടർന്നായിരുന്നു പൊലീസ് നടപടി. കോടതി നിർദ്ദേശിച്ചാൽ കനക ദുർഗയെ വീട്ടിൽ പ്രവേശിപ്പിക്കാനാണ് പൊലീസ് തീരുമാനം. കൃഷ്ണനുണ്ണിയും കുട്ടികളും കൃഷ്നനുണ്ണിയുടെ അമ്മ സുമതിയും അങ്ങാടിപ്പുറത്തെ വീട്ടിൽ നിന്നും താമസം മാറ്റി. കനക ദുർഗയെ വീട്ടിൽ പ്രവേശിപ്പിക്കാൻ കോടതി നിർദ്ദേശിച്ച സാഹചര്യത്തിൽ നിയമപരമായി നേരിടാൻ ആണ് ഇവരുടെ തീരുമാനം. കനക ദുർഗ സുമതിയമ്മയെ ദേഹോപദ്രവം ഏൽപ്പിച്ചുവെന്ന പരാതി ഇപ്പോഴും നില നിൽക്കുന്നുണ്ട്. അമ്മയെ സംരക്ഷിക്കാൻ മറ്റാരും ഇല്ലെന്നും ഈ സാഹചര്യത്തിൽ കനക ദുർഗയെ ഒപ്പം താമസിപ്പിക്കാൻ സാധിക്കില്ലെന്നും ആണ് കൃഷ്ണനുണ്ണിയുടെ നിലപാട്.

ഭർതൃമാതാവിൽനിന്ന് മർദ്ദനമേറ്റതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു കനകദുർഗ. തിരികെ എത്തിയപ്പോൾ ഭർതൃകുടുംബം ഇവരെ പുറത്താക്കിയെന്നാണ് ആരോപണം. പൊലീസ് സുരക്ഷയിൽ സഖി വൺ സ്റ്റോപ്പ് സെന്ററിലാണ് കനകദുർഗ്ഗ ഇപ്പോൾ കഴിയുന്നത്. ശബരിമല ദർശനം കഴിഞ്ഞയാഴ്ച പുലർച്ചെ വീട്ടിലത്തിയ കനകദുർഗയെ ഭർത്താവിന്റെ അമ്മ പട്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നുവെന്ന് പരാതി.സുരക്ഷയൊരുക്കാൻ സ്ഥലത്തുണ്ടായിരുന്ന പൊലീസ് കനകദുർഗയെ പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിയിലേക്കും അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു.തുടർന്ന് കനകദുർഗയുടെ പരാതിയെത്തുടർന്ന് 341 ,324 വകുപ്പ് പ്രകാരം തടഞ്ഞുനിർത്തിയതിനും മർദ്ദിച്ചതിനും ഭർതൃമാതാവിനെതിരേ പൊലീസ് കേസെടുത്തിരുന്നു.

പെരിന്തൽമണ്ണ വൺസ്റ്റോപ്പ് സംരക്ഷണകേന്ദ്രത്തിൽനിന്നാണ് ഇവർ കനത്ത സുരക്ഷയിൽ ജോലിക്ക് പോകുന്നത്. ശബരിമല ദർശനത്തിന്റെ പേരിൽ കനകദുർഗയ്ക്ക് ജീവന് ഭീഷണിയുണ്ടെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് മുൻകരുതൽ. കനകദുർഗയ്ക്കും ബിന്ദുവിനും മതിയായ സുരക്ഷ നൽകണമെന്ന് സുപ്രീംകോടതിയുടെ നിർദ്ദേശവുമുണ്ട്.ശബരിമല ദർശനത്തിനുമുൻപ് ആനമങ്ങാട് സപ്ലൈകോ ഔട്ട്ലെറ്റിൽ അസിസ്റ്റന്റ് സെയിൽസ്മാനായിട്ടായിരുന്നു ഇവർ ജോലിചെയ്തിരുന്നത്. എന്നാൽ ഇവിടെ നിരന്തരം ജനസമ്പർക്കമുണ്ടാകുന്ന സ്ഥാപനമായതിനാലും പൊലീസ് സംരക്ഷണം സ്ഥാപനത്തിന്റെ നടത്തിപ്പിന് പ്രയാസമാകുമെന്നതും കണക്കിലെടുത്താണ് അങ്ങാടിപ്പുറത്തേക്ക് മാറ്റിയത്.

Top