കണ്ണൂർ മെഡിക്കൽ കോളേജ്; സർക്കാർ ഓർഡിനൻസ് ഗവർണർ മടക്കിയയച്ചു

കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട ഓർഡിനൻസ് ഗവർണർ പി സദാശിവം മടക്കി. കോളേജിലെ പ്രവേശന നടപടി സംബന്ധിച്ച വിധി സാധൂകരിക്കുന്നതിനാണ് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചത്. കേരളാ സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസ് അപ്രസക്തമാണെന്നും വിശദീകരണം നൽകണമെന്നും ഗവർണർ നിർദ്ദേശം നൽകി. വ്യക്തത ഇല്ലെന്ന കാരണത്താലാണ് ഗവർണർ ഓർഡിനൻസ് മടക്കിയത്. മെ​ഡി​ക്ക​ൽ കോ​ളേ​ജ് സ​ർ​ക്കാ​രു​മാ​യി ക​രാ​ർ ഒ​പ്പി​ടാ​തെ നേ​രി​ട്ടാ​ണ് ക​ഴി​ഞ്ഞ​ വ​ർ​ഷം പ്ര​വേ​ശ​നം ന​ട​ത്തി​യ​ത്. ഇ​ത് ​പ​രി​ശോ​ധി​ച്ച മേ​ൽ​നോ​ട്ട സ​മി​തി കോ​ളേ​ജി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പ്ര​വേ​ശ​നം റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. പ്രത്യേക നിയമ നിർമ്മാണത്തിലൂടെ ഇത് മറി കടക്കുന്നതിനായാണ് സർക്കാർ പ്രത്യേക ഓർഡിനൻസ് സമർപ്പിച്ചത്.

Latest
Widgets Magazine