സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നു; നിരക്ക് വര്‍ദ്ധന പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍

സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്ക് വര്‍ദ്ധിപ്പിക്കുന്നു. മിനിമം ചാര്‍ജ് വര്‍ദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് ഓട്ടോ-ടാക്സി തൊഴിലാളികള്‍ നവംബര്‍ 18 അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. നിരക്ക് വര്‍ദ്ധന ഉറപ്പായ സാഹചര്യത്തില്‍ പണിമുടക്ക് പിന്‍വലിച്ചു.

ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനുമായി മോട്ടോര്‍ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ശുപാര്‍ശ അനുസരിച്ച് നിരക്ക് വര്‍ധിപ്പിക്കണമെന്നായിരുന്നു ആവശ്യം. ഇതനുസരിച്ച് പുതുക്കിയ നിരക്ക് അടുത്ത മാസം ഒന്നുമുതല്‍ നടപ്പിലാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. ഇതോടെയാണ് സമരം പിന്‍വലിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിരക്ക് വര്‍ധിക്കുന്നതോടെ ഓട്ടോ മിനിമം ചാര്‍ജ് 20ല്‍ നിന്ന് 30 ആയും ടാക്സി ചാര്‍ജ് 150ല്‍ നിന്ന് 200 ആയും വര്‍ധിക്കും. 2014ലാണ് അവസാനമായി നിരക്ക് വര്‍ധിപ്പിച്ചത്.

Top