കോഴിക്കോട് നിന്നും കൊച്ചി വരെ ആഢംബര ഡബിൾ ഡക്കർ ബസ്

രാജ്യത്തെ ഗതാഗത സൗകര്യ വികസത്തിന്റെ ഭാഗമായുള്ള പുതിയ പദ്ധതിയില്‍ കേരളത്തിന് ലഭിക്കുക ഡബിള്‍ ഡക്കര്‍ ബസ്സ്. കോഴിക്കോട് നിന്നും കൊച്ചി വരെ ഇനി മലയാളിക്ക് ഡബിള്‍ ഡക്കര്‍ ബസ്സില്‍ പോകാം. കെഎസ്ആര്‍സിടിസിയുടെ സാധാരണ ഡബിള്‍ ഡക്കര്‍ ബസ്സല്ല, മറിച്ച് ആഢംബര ഡബിള്‍ ഡക്കറാണ് കോഴിക്കോട് മുതല്‍ കൊച്ചി വരെ സര്‍വ്വീസ് നടത്തുക. രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളെ ബന്ധിപ്പിച്ച് ദേശീയ പാതയിലൂടെ ആഢംബര ഡബിള്‍ ഡക്കര്‍ ബസ് സര്‍വ്വീസ് നടത്തുന്ന കേന്ദ്ര പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാകാന്‍ പോകുന്നത്. ഈ പദ്ധതി നടപ്പിലാക്കുന്നത് പൊതുവെ നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയെ കൂടുതല്‍ കഷ്ടത്തിലാക്കുമെന്നതില്‍ ഇതിനോട് കെഎസ്ആര്‍സിടിസി ഏങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. സംസ്ഥാന ഗതാഗത വകുപ്പിന്റെ മേല്‍നോട്ടത്തില്‍ എസി ഡബിള്‍ ഡക്കര്‍ ബസ്സ് സര്‍വ്വീസ് തുടങ്ങുന്ന് സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിര്‍ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 75 റൂട്ടുകളാണ് ഈ ഡബിള്‍ ഡക്കറുകള്‍ക്ക് വേണ്ടി കണ്ടുവെച്ചിരിക്കുന്നത്. അന്തര്‍സംസ്ഥാന റൂട്ടുകളും പരിഗണനയിലുണ്ട്. പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരു നിശ്ചിത ശതമാനം ധനസഹായം നല്‍കും.

Top