കോഹ്ലിയെ പ്രശംസയിൽ മുക്കി ഡിവില്ലിയേഴ്‌സ്; ലോകത്തിലെ മികച്ചവൻ കോഹ്ലി തന്നെ

സ്‌പോട്‌സ് ഡെസ്‌ക്

ദില്ലി: വിരാട് കോഹ്‌ലിയെ പ്രശംസിച്ച് ഐ.പി.എല്ലിൽ അദ്ദേഹത്തിന്റെ സഹകളിക്കാരനായ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം എ.ബി ഡിവില്ലിയേഴ്‌സ്. ഒരു ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ കോളത്തിലാണ് ഡിവില്ലിയേഴ്‌സ് കോഹ്‌ലിയെ പുകഴ്ത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോകക്രിക്കറ്റിൽ നിലവിലെ ഏറ്റവും മികച്ച കളിക്കാരനാണ് കോഹ്‌ലിയെന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞു. ബോളുകളെ കൃത്യമായി അളന്നു കളിക്കാനുള്ള കോഹ്‌ലിയുടെ കഴിവ് അപാരമാണ്. അദ്ദേഹത്തിന്റെ അത്രയും ചടുലതയും ഊർജസ്വലതയുമുള്ള മറ്റൊരു കളിക്കാരനെ താൻ കണ്ടിട്ടില്ല. വിക്കറ്റിനിടയിലെ കോഹ്‌ലിയുടെ ഓട്ടത്തേയും ഡിവില്ലിയേഴ്‌സ് പുകഴ്ത്തി. ക്രിക്കറ്റിൽ വിരാടിന് മികച്ച ഭാവിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം സൺറൈസേഴ്‌സ് ഹൈദരബാദിനെതിരെ നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സിന്റെ വിജയക്കൂട്ടുകെട്ടായിരുന്നു കോഹ്‌ലിയും ഡിവില്ലിയേഴ്‌സും. കോഹ്‌ലി 51 പന്തിൽ നിന്നും 75 ഉം ഡിവില്ലിയേഴ്‌സ് 42 പന്തിൽ നിന്നും 82 റൺസുമാണ് നേടിയത്.

Top