കെപിഎസി ലളിത വടക്കാഞ്ചേരിയില്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും

തിരുവനന്തപുരം: എംഎല്‍എ മോഹവുമായി സിനിമാക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്നാലെ കൂടിയിട്ട് നാളെറെയായെങഅകിലും അധികമാരും മത്സരരംഗത്തെത്തിയട്ടില്ല. ഈ നിയമസഭാ തിരഞ്ഞെടുപ്പിലും പഴയപോലെ നിരവധി സിനിമാതാരങ്ങളുടെ പേരുകള്‍ കേട്ടെങ്കെലും ആരുടെയും കാര്യത്തില്‍ തീരുമാനമായിട്ല്ല. ഇപ്പോഴിതാ നടി കെപിഎസി ലളിത സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുന്ന കാര്യത്തില്‍ സിപിഎം തീരുമാനമെടുത്തു. നേരത്തെ ഇനസെന്റിനെ സ്വതന്ത്രനാക്കി മത്സരിപ്പിച്ച്  ചാലക്കുടി കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്ത പോലെ വടക്കാഞ്ചേരി പിടിക്കാനാണ് കെപിഎസി ലളിതയെ രംഗത്തിറക്കുന്നത്.

സിപിഎം സംസ്ഥാന സമിതിയില്‍ കെപിഎസി ലളിതയുടെ പേരു വന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കുമെന്നു കെപിഎസി ലളിത വ്യക്തമാക്കി.ഇപ്പോള്‍ കോണ്‍ഗ്രസിന്റെ കൈയിലാണ് വടക്കാഞ്ചേരി. ഇടതുപക്ഷം മുമ്പു ജയിച്ചിട്ടുള്ള മണ്ഡലമാണിത്. ഇവിടം പിടിച്ചടക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് കെപിഎസി ലളിതയെ നിയോഗിക്കുന്നതെന്നാണു നിഗമനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാര്‍ട്ടി പറഞ്ഞാല്‍ ഏതു ദൗത്യവും താന്‍ ഏറ്റെടുക്കുമെന്നു കെപിഎസി ലളിത പറഞ്ഞു. നേരത്തെ ജഗദീഷ്, സിദ്ദിഖ്, ലാലു അലക്‌സ്, മുകേഷ് തുടങ്ങിയ താരങ്ങളുടെ പേരുകള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിവിധ പാര്‍ട്ടികളില്‍ ചര്‍ച്ചയായിരുന്നു. ഇവരില്‍ ജഗദീഷും സിദ്ദിഖും ഏകദേശം സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചു കഴിഞ്ഞു. ഇതിനു പിന്നാലെയാണു കെപിഎസി ലളിതയുടെ പേരും വടക്കാഞ്ചേരി മണ്ഡലത്തിലേക്ക് ഉയര്‍ന്നു വന്നത്.

കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത, തോപ്പില്‍ ഭാസിയുടെ ‘കൂട്ടുകുടുംബ’ത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് എത്തിയത്. 1978ല്‍ ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ ഭാര്യയായി. രണ്്ടുതവണ മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള നടിയാണു കെപിഎസി ലളിത. നടനും സംവിധായകനുമായ സിദ്ധാര്‍ഥ് മകനാണ്.

Top