കെപിസിസി പുനസംഘടന; കോൺഗ്രസ് പൊട്ടിത്തെറിയിലേക്ക് ;കോഴിക്കോട് പോസ്റ്ററ്റുകൾ.സുധാകരന്‍ സ്ഥാനം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് എം ഐ ഷാനവാസ്

കോഴിക്കോട് :മുല്ലുപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റായി നിയമിച്ചു കെ.മുരളീധരന്‍ പ്രചാരണ സമിതി അധ്യക്ഷനാക്കി കോൺഗ്രസ് പുനഃ:സംഘടന പാർട്ടിക്കുള്ളിൽ വാൻ പൊട്ടിത്തെറി .കോണ്‍ഗ്രസിനുളളില്‍ പ്രതിഷേധം പുകയുന്നു. കോഴിക്കോട് ഡി സി സി ഓഫീസിനുമുന്നില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കാതെയുളള പുനസംഘടന ആര്‍ക്ക് വേണ്ടിയെന്ന് പോസ്റ്ററുകള്‍. അതേസമയം കെ സുധാകരന്‍ സ്ഥാനം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് എം ഐ ഷാനവാസ് പ്രതികരിച്ചു.

കെ പി സി സി യുടെ പുതിയ ഭാരവാഹി പട്ടിക പുറത്ത് വന്നതിന് പിന്നാലെയാണ് കോഴിക്കോട് ഡി സി സി ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കാതെയുളള പുനസംഘടന ആര്‍ക്ക് വേണ്ടയെന്ന് പോസ്റ്ററുകളില്‍ ചോദ്യമുയര്‍ന്നു.മുല്ലപ്പളളിയെ കെ പി സി സി അധ്യക്ഷനാക്കിയതിലുളള പ്രതിഷേധമാണ് പോസ്റ്ററിലൂടെ പുറത്ത് വന്നതെന്നാണ് വിവരം. കെ സുധാകരന്‍ അനുകൂലികളാണ് പോസ്റ്ററിന് പിന്നിലെന്നും ആക്ഷേപമുണ്ട്.kpcc-dcc poster

സുധാകരകനെ കെ പി സി സി അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്ട് നേരത്തെ ഫ്‌ലക്‌സുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മുല്ലപ്പളളിക്കെതിരെ വടകരയിലടക്കം പോസ്റ്ററുകളും വന്നു. വര്‍ക്കിംഗ് പ്രസിഡന്റ് ആക്കിയതില്‍ കെ സുധാകരന്‍ പ്രതിഷേധത്തിലുമാണ്.

എന്നാല്‍ സുധാകരന്‍ സ്ഥാനം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് വര്‍ക്കിംഗം പ്രസിഡന്റായി നിയമിതനായ എം ഐ ഷാനവാസ് കോഴിക്കോട്ട് പ്രതികരിച്ചു. യുവാക്കളെ തഴഞ്ഞെന്ന വാദം ശരിയല്ലെന്നുമാണ് ഷാനവാസിന്റെ നിലപാട്.

കെ പി സി സി പുനസംഘടന ജാതി – മത – ഗ്രൂപ്പ്, സമവാക്യങ്ങള്‍ പാലിച്ചാണെന്ന് നേതൃത്വം പറയുമ്പോഴും പുതിയ പട്ടികയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലെ നീരസമാണ് കാണിക്കുന്നത്. ഒപ്പം സുധാകരന്‍ അനുകൂലികളുടെ പ്രതിഷേധവും.

Latest
Widgets Magazine