ന്യൂജനറേഷന്‍ സിനിമകളെ വെല്ലാന്‍ വരുന്നൂ’ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി’യുടെ രണ്ടാം ടീസര്‍

ല്‍ രാധാകൃഷ്ണന്റെ മറ്റൊരു ചിത്രം കൂടി ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി’ന്യൂജനറേഷന്‍ സിനിമകളെ വെല്ലാന്‍ വരുന്നു.കണ്ടി’യുടെ രണ്ടാം ടീസര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബന്‍, ഭരത്, സണ്ണിവെയ്ന്‍, നെടുമുടി വേണു, ചെമ്പന്‍ വിനോദ് ജോസ്, റീനു മാത്യൂസ്, സുധീര്‍ കരമന എന്നിവരാണ് പ്രധാന വേഷത്തിലെ ത്തുന്നത്. വയനാട്, ഇടുക്കി, പൂനൈ, ചെന്നൈ എന്നിവടങ്ങളിലാണ് ചിത്രീകരിച്ചത്. ഗ്ളോബല്‍ യുണൈറ്റഡ് മീഡിയയാണ് ചിത്രം നിര്‍മിക്കുന്നത്.ഒരു കോമഡി ഫാന്റസി വിഭാഗത്തില്‍പ്പെടുന്ന ഈ ചിത്രം ഏത് ജനറേഷന്‍ സിനിമകളെയും വെല്ലുവിളിക്കുന്ന തരത്തിലുള്ളതാണ്. ന്യൂജനറേഷന്‍ സിനിമകള്‍ എന്ന് പേരിട്ട് വിളിക്കുന്ന ഇന്നത്തെ സിനിമകളിലെ പ്രേമവും രാഷ്ട്രീയവുമൊന്നുമല്ല ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടിയുടെ പ്രമേയം. മരം വെട്ടി കടലാസുണ്ടാക്കുമ്പോള്‍, ഭൂമിയെ കാത്ത് നില്‍ക്കുന്നത് വലിയൊരു വിപത്താണെന്നാണ് ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടിയിലൂടെ അറിയിക്കുകയാണ് സംവിധായകന്‍. ഗൗരവമേറിയ വിഷയമാണ് ചിത്രം പറയുന്നതെങ്കിലും സന്ദര്‍ഭത്തിനനുസരിച്ചുള്ള തമാശകളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. കുഞ്ചാക്കോ ബോബന്‍,നെടുമുടി വേണു,ചെമ്പന്‍ വിനോദ്,സണ്ണി വെയന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലൈഫ് ഓഫ് പൈയ്ക്ക് വേണ്ടി ഗ്രാഫിക്‌സ് ചെയ്ത സര്‍ക്കസ് എന്ന കമ്പിനിയാണ് ഈ ചിത്രത്തിന് വേണ്ടിയും ഗ്രാഫിക്‌സ് ഒരുക്കുന്നത്. കാടിനെ പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വയനാട്, ഇടുക്കി എന്നീ ജില്ലകളെ കേന്ദ്രീകരിച്ചായിരുന്നു. കൂടാതെ കേരളത്തിന് പുറത്ത് ചെന്നൈ, പൂനെ എന്നീ സ്ഥലങ്ങളിലും ഷൂട്ടിങ് ഉണ്ടായിരുന്നു. ചിത്രത്തിന്റെ ആദ്യ ടീസര്‍ കാണുക.

Latest
Widgets Magazine