മെസിയ്‌ക്കൊപ്പം ഒരിക്കലും കളിക്കില്ല…..

ഫിഫ ലോക ഫുട്‌ബോളര്‍ പുരസ്‌കാരം റൊണാള്‍ഡോയേയും സലായേയും പിന്തള്ളി ക്രൊയേഷ്യന്‍ സൂപ്പര്‍ താരം ലൂക്കാ മോഡ്രിച്ചാണ് സ്വന്തമാക്കി. റഷ്യന്‍ ലോകകപ്പില്‍ ക്രൊയേഷ്യയ്ക്ക് വേണ്ടിയും കഴിഞ്ഞ സീസണില്‍ റയല്‍ മഡ്രിഡിനായും പുറത്തെടുത്ത മികച്ച പ്രകടനമാണ് മൂപ്പത്തിമൂന്നുകാരനായ മോഡ്രിച്ചിന് തുണയായത്.

ഒരു ദശാബ്ദക്കാലമായി ലയണല്‍ മെസിയും റൊണാള്‍ഡോയും കയ്യടക്കി വെച്ചിരുന്ന ലോക ഫുട്‌ബോളര്‍ പുരസ്‌കാരമാണ് മോഡ്രിച്ച് എത്തിപ്പിടിച്ചത്. ക്രിസ്റ്റ്യാനോയും മെസിയും ഫിഫയുടെ ലോക ഫുട്‌ബോളര്‍ പുരസ്‌കാരത്തില്‍ മുമ്പ് അഞ്ചുവട്ടം മുത്തമിട്ടിരുന്നു. സുവര്‍ണ താരമായതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി അകല്‍ച്ചയിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്രൊയേഷ്യന്‍ സൂപ്പര്‍ താരം ലുക്കാ മോഡ്രിച്ച്.റൊണാള്‍ഡോയുമായുള്ള സൗഹൃദത്തിന് ഒരു കോട്ടവും ഇപ്പോഴും സംഭവിച്ചിട്ടില്ലെന്ന് മോഡ്രിച്ച് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, മെസിക്കൊപ്പം ഒരിക്കലും കളിക്കില്ലെന്ന് മോഡ്രിച്ച് പറഞ്ഞു. മനോഹരമായ ആറ് വര്‍ഷമാണ് ഞങ്ങള്‍ റയലില്‍ പങ്കിട്ടത്. ഞങ്ങള്‍ ഇരുവരും തമ്മില്‍ സൗഹൃദവും പരസ്പര ബഹുമാനവും ഉണ്ട്. റൊണാള്‍ഡോ യുവന്റ്‌സില്‍ നിന്നും പോയതിന് ശേഷവും ഞങ്ങള്‍ സൗഹൃദം തുടരുന്നുണ്ട്. സന്ദേശങ്ങള്‍ അയക്കും. എന്നാല്‍, ഞങ്ങള്‍ തമ്മില്‍ അകല്‍ച്ചയിലാണെന്ന് വരുത്തി തീര്‍ക്കുവാനാണ് ചിലരുടെ ശ്രമം. എന്നാലത് ശരിയല്ലെന്നും മോഡ്രിച്ച് വ്യക്തമാക്കി. മെസിക്ക് ഒപ്പം കളിക്കാന്‍ ആഗ്രഹമില്ലെന്ന കാര്യവും മോഡ്രിച്ച് തുറന്നു പറഞ്ഞു. മെസിക്കെതിരെ ഞാന്‍ കളിക്കും, ഒപ്പം കളിക്കില്ല. ചരിത്രത്തിലെ മികച്ച കളിക്കാരനാണ് മെസി. എന്നാല്‍, ഞാന്‍ ഒരിക്കലും മെസിക്കൊപ്പം കളിക്കില്ലാ എന്ന് മോഡ്രിച്ച് ഉറപ്പിച്ചു പറയുന്നു.

Top