മാതൃഭൂമിക്ക് എതിരെ മോഹന്‍ലാലും താരസംഘടനയും. ആ പത്രത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റ്, അവര്‍ക്ക് പരസ്യം നല്കാത്തതിന്റെ ദേഷ്യം തീര്‍ക്കുകയാണ്

കൊച്ചി:മാതൃഭൂമിക്ക് എതിരെ മോഹന്‍ലാലും താരസംഘടനയും.ആ പത്രത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും മാതൃഭൂമിക്ക് പരസ്യം നല്കാത്തതിന്റെ ദേഷ്യം തീര്‍ക്കുകയാണ് എന്നും താരസംഘടനയായ അമ്മ.താരസംഘടനയില്‍ വലിയ പൊട്ടിത്തെറി നടന്നെന്നും പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ മോഹന്‍ലാല്‍ തീരുമാനിച്ചെന്നും കഴിഞ്ഞദിവസം ഒരു പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. ദിലീപ് പ്രശ്‌നത്തില്‍ അമ്മയിലുണ്ടായ ഭിന്നിപ്പിന്റെ ബാക്കിപത്രമാണ് ഇതെന്നും ലാല്‍ അസംതൃപ്തനാണെന്നുമാണ് വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം തെറ്റാണെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ സംഘടന പറയുന്നു.

അമ്മയുടെ ഫേസ്ബുക്ക് പേജില്‍ വന്ന കുറിപ്പ് ഇങ്ങനെ- ഇന്ന് രാവിലെ മാതൃഭൂമി ദിനപത്രത്തില്‍ വന്ന ഒരു വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അമ്മയിലെ എല്ലാ അംഗങ്ങളുടേയും അറിവിലേക്കായിട്ടാണ് ഈ പോസ്റ്റ് ഇടുന്നത്. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജി വെക്കാന്‍ ശ്രീ മോഹന്‍ലാല്‍ സന്നദ്ധത അറിയിച്ചുവെന്നും അമ്മയില്‍ ചേരിതിരിവാണെന്നുമാണ് വാര്‍ത്ത വന്നിരിക്കുന്നത്. അമ്മയുടെ അംഗങ്ങള്‍ ആരും തന്നെ ഇതില്‍ ആശങ്കപ്പെടേണ്ടതില്ല.AMMA MATHRU

അത് മാതൃഭൂമിക്ക് അമ്മയോടുളള ശത്രുത കൊണ്ടല്ല, മാതൃഭൂമിക്ക് സിനിമാസംബന്ധമായ ഒരു പരസ്യവും നല്‍കേണ്ടതില്ലായെന്ന് മലയാള സിനിമയിലെ മറ്റു സംഘടകള്‍ തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷമായി പലതരത്തില്‍ പരസ്യം ലഭിക്കാത്തതിലുള്ള വിദ്വേഷം മാതൃഭൂമി തീര്‍ത്തുകൊണ്ടിരിക്കുകയാണ്. പുതുതായി പുറത്തിറങ്ങുന്ന എല്ലാ സിനിമകളേയും അധിക്ഷേപിക്കുക മലയാള സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എല്ലാവരേയും മോശമായി ചിത്രീകരിക്കുക എന്നിങ്ങനെ പലതരത്തിലുള്ള പ്രവര്‍ത്തികള്‍ അവര്‍ ചെയ്യുന്നു.

അതിന്റെ ഭാഗമായി ഇന്ന് അമ്മ സംഘടനയേയും അതിന്റെ പ്രസിഡന്റ് ശ്രീ മോഹന്‍ലാലിനേയും അവര്‍ കടന്ന് ആക്രമിച്ചിരിക്കുകയാണ്. അമ്മയില്‍ യാതൊരുവിധത്തിലുമുള്ള പ്രശ്നങ്ങളുമില്ല. പ്രസിഡന്റ് മോഹന്‍ലാലും സംഘടനയിലെ ഒരു എക്സിക്ക്യൂട്ടീവ് അംഗവും രാജി സന്നദ്ധത അറിയിച്ചിട്ടുമില്ല. ഭാവിയിലും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ മാതൃഭൂമി പ്രസിദ്ധീകരിക്കാന്‍ സാദ്ധ്യതയുണ്ട്. അംഗങ്ങള്‍ ആരും ഇതില്‍ ആശങ്കപ്പെടേണ്ടതില്ല. അമ്മ’ കൂടുതല്‍ കെട്ടുറപ്പോടെ മുന്നോട്ട് പോകുന്നതായിരിക്കും

അവള്‍ക്കൊപ്പം എന്ന് പറയുമ്പോഴും ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് മോഹന്‍ലാല്‍; ദിലീപിനെ പുറത്താക്കിയത് സമ്മര്‍ദ്ദം കൊണ്ട്; എല്ലാവരുടെയും തീരുമാനപ്രകാരമാണ് ദിലീപിനെ തിരിച്ചെടുത്തത്; ദിലീപിനെ തള്ളിപ്പറയാതെ തന്ത്രപരമായ നിലപാടുകളുമായി മോഹന്‍ലാല്‍ ദിലീപ് വിഷയത്തില്‍ അമ്മ സംഘടന പിളരുന്ന അവസ്ഥ വരെ എത്തി; അമ്മ തുടക്കം മുതല്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ്; ദിലീപിനെ തിരിച്ചെടുക്കരുതെന്ന് യോഗത്തില്‍ ആരും ആവശ്യപ്പെട്ടില്ലെന്നും മോഹന്‍ലാല്‍ ‘അമ്മ’ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേരുന്നു; യോഗ തീരുമാനങ്ങള്‍ അറിയിക്കാന്‍ 12 മണിക്ക് മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനം ഞാൻ രാജിവയ്ച്ച നടിമാർക്കൊപ്പം, ദിലീപുമായി സിനിമ ചെയ്യില്ല:പൃഥ്വിരാജ് നടിക്കൊപ്പം നടിമാര്‍ പോലുമില്ല?: ദിലീപിനായി വാദിച്ചു തുടങ്ങിയത് ഊര്‍മ്മിളാ ഉണ്ണി പിന്നാലെ പച്ചക്കൊടിയുമായി മറ്റു നടിമാരും
Latest
Widgets Magazine