സ്തനാര്‍ബുദ ചികിത്സാരംഗത്ത് നൂതന സംവിധാനവുമായി മലയാളി ശാസ്ത്രഞ്ജര്‍

സ്തനാര്‍ബുദചികിത്സാരംഗത്ത് നൂതന ചികിത്സാസംവിധാനം വികസിപ്പിച്ച് മലയാളി ശാസ്തരജ്ഞര്‍. സ്തനാര്‍ബുദം കണ്ടെത്തുന്നതിനുള്ള കൂടുതല്‍ ലളിതവും സുരക്ഷിതവുമായ മാര്‍ഗമാണ് ശാസ്ത്രസംഘം വികസിപ്പിച്ചത്. നിയര്‍ ഇന്‍ഫ്രാറെഡ് രശ്മികള്‍ ആണ് ഇതിനായി ഉപയോഗിക്കുന്നത്. തലശേരിക്കടുത്ത കോടിയേരി മീത്തലെവയല്‍ സ്വദേശിയും ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ ഫിസിക്‌സ് പ്രൊഫസറുമായ ഡോ രാജന്‍ കാഞ്ഞിരോടന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കണ്ടെത്തല്‍ നടത്തിയത്. പത്ത്‌വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് ചികിത്സാരംഗത്ത് ഏറെ പ്രതീക്ഷ നല്‍കുന്ന നിര്‍ണായകമായ ചുവടുവെപ്പുണ്ടായത്. കണ്ടെത്തലിന് പാറ്റന്റും ലഭിച്ചതോടെ രാജ്യത്തെ അര്‍ബുദചികിത്സാരംഗത്ത് ഇത് പ്രയോജനപ്പെടുത്താനാവും. ഡല്‍ഹി ഓള്‍ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ക്‌ളിനിക്കല്‍ ട്രയലിനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ സയന്‍സ് ആന്റ് ടെക്‌നോളജിവകുപ്പാണ് ഗവേഷണത്തിന് സാമ്പത്തിക സഹായം നല്‍കിയത്.

സ്തനാര്‍ബുദം കണ്ടെത്താന്‍ ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്ന മാമോഗ്രാഫിയേക്കാള്‍ ലളിതവും വേദനാരഹിതവും ഒട്ടും പാര്‍ശ്വഫലങ്ങളില്ലാത്തതുമാണ് നിയര്‍ ഇന്‍ഫ്രാറെഡ് രീതിയെന്ന് ശാസ്ത്രസംഘത്തിന് നേതൃത്വം നല്‍കിയ ഡോ രാജന്‍ കാഞ്ഞിരോടന്‍ പറഞ്ഞു. ഡോ എം ജെ സൈക്കിയ, പ്രൊഫ ആര്‍ എം വാസു എന്നിവരാണ് ഗവേഷണസംഘത്തിലുണ്ടായിരുന്ന മറ് ശാസ്ത്രജ്ഞര്‍. റെഡിനും ഇന്‍ഫ്രാറെഡിനും ഇടയിലുള്ള നിയര്‍ ഇന്‍ഫ്രാറെഡ് രശ്മികളാണ് സ്തനാര്‍ബുദം കണ്ടെത്താന്‍ ഉപയോഗിക്കുന്നത്. 600900 നാനോമീറ്ററിനിടയില്‍ തരംഗദൈര്‍ഘ്യമുള്ള രശ്മിയാണിത്. അര്‍ബുദബാധിതഭാഗങ്ങളില്‍ കോശങ്ങളുടെ എണ്ണം കൂടുന്നതിനാല്‍ കൂടുതല്‍ രക്തചംക്രമണമുണ്ടാവും. ആയതിനാല്‍ ഈ ഭാഗങ്ങളില്‍ കൂടുതല്‍ നിയര്‍ ഇന്‍ഫ്രാറെഡ് രശ്മികള്‍ ആഗീരണംചെയ്യപ്പെടും. ഈ ഭാഗത്തിന്റെ ഇമേജ് കമ്പ്യൂട്ടറുപയോഗിച്ച് വളരെ വ്യക്തമായി രേഖപ്പെടുത്താനും സാധിക്കും. എക്‌സ്‌റേപോലുള്ള സംവിധാനങ്ങളില്‍ രശ്മികള്‍ നേര്‍രേഖയിലാണ് സഞ്ചരിക്കുക. അതിനാല്‍ രോഗബാധയുള്ള കോശങ്ങളുടെ കൃത്യമായ ചിത്രമോ അളവോ കണക്കുകൂട്ടി കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ നിയര്‍ഇന്‍ഫ്രാറെഡ് രശ്മികള്‍ എല്ലാകോശങ്ങളിലൂടെയും സഞ്ചരിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓരോ കോശത്തിലും എത്രമാത്രംരോഗബാധയുണ്ടെന്നടക്കം നിയര്‍ ഇന്‍ഫ്രാറെഡിലൂടെ കണ്ടെത്താം. റേഡിയേഷന്റെയും മരുന്നുകളുടെയും അളവ് നിര്‍ണയിക്കാനും ഇത് ഏറെ പ്രയോജനപ്പെടുമെന്ന പ്രത്യേകതയുമുണ്ട്. നിയര്‍ ഇന്‍ഫ്രാറെഡ് ഉപയോഗിച്ച് ദിവസത്തില്‍ നിരവധി തവണ കോശവളര്‍ച്ചയറിയാം. ഒരുമിനുറ്റ് കൊണ്ട് കൃത്യമായ ചിത്രവും ലഭിക്കും. എക്‌സ്‌റേ ഉപയോഗിച്ച് പരിശോധന നടത്തുമ്പോള്‍ കോശങ്ങള്‍ക്ക് തകരാറ് സംഭവിക്കാറുണ്ട്. നിയര്‍ഇന്‍ഫ്രാ റെഡ് രശ്മി ഉപയോഗിച്ചുള്ള പരിശോധനയില്‍ ഒരു വിധ പാര്‍ശ്വഫലങ്ങളുമുണ്ടാവുന്നില്ലെന്നതാണ് ഇതിന്റെ ഏറ്റവും വലിയ മേ•. ബ്രണ്ണന്‍കോളേജ്, കോഴിക്കോട് സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നായി ബിരുദാനന്തരബിരുദപഠനംപൂര്‍ത്തിയാക്കിയശേഷമാണ് രാജന്‍ ബംഗളൂരു ഐഐടിയില്‍ നിന്ന് എംടെകും പിഎച്ച്ഡിയുമെടുത്തത്. മുഴപ്പിലങ്ങാട് സ്വദേശിനി സുനിലയാണ് ഭാര്യ.

Top