നായയെ ഉടമ ക്രൂരമായി നിലത്തടിച്ച് കൊന്നു; പാകം ചെയ്ത് കഴിക്കുമെന്ന് പ്രഖ്യാപനവും  

 

 

ബീജിങ് : വളര്‍ത്തുനായയെ ഉടമ കാലില്‍ തൂക്കി നിലത്തടിച്ച് കൊലപ്പെടുത്തുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ചൈനയിലാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്. ഒരു മത്സരത്തില്‍ നായ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഉടമ അതിനെ ക്രൂരമായി കൊല ചെയ്തതത്. നായയുടെ ശരീരം പാചകം ചെയ്ത് കഴിക്കുമെന്ന് ഇയാള്‍ പ്രഖ്യാപിക്കുകയും ചെയ്തു. കാലുകള്‍ പിടിച്ച് തൂക്കിയെടുത്ത് വായുവില്‍ ചുഴറ്റി തറയിലടിച്ചാണ് നായയെ കൊല്ലുന്നത്. മത്സരത്തില്‍ പരാജയപ്പെടുകയും തന്റെ വന്‍തുക നഷ്ടപ്പെടുത്തുകയും ചെയ്തതിനുള്ള ശിക്ഷയാണിതെന്നാണ് ഇയാള്‍ പറയുന്നത്.വളര്‍ത്തുനായ്ക്കള്‍ ഉടമയുടെ ഇഷ്ടാനുസരണം പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അതിനെ കൊന്ന് കഴിക്കുന്നതാണ് ഉചിതമെന്ന് ഇയാള്‍ മറ്റുള്ളവരോട് ആഹ്വാനം ചെയ്യുന്നുമുണ്ട്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ കടുത്ത പ്രതിഷേധമാണ് ഇയാള്‍ക്കെതിരെ ഉയരുന്നത്. 

Latest
Widgets Magazine