മന്ത്രിയെ ചാനല്‍ പ്രവര്‍ത്തക മനഃപൂര്‍വ്വം കുടുക്കിയത്; പത്രപ്രവര്‍ത്തകയ്ക്കും കാമുകനും പോലീസ് നിരീക്ഷണത്തില്‍

കൊച്ചി: മന്ത്രി ശശീന്ദ്രനെ കുടുക്കിയ അശ്ലീല ഫോണ്‍ സംഭാഷണത്തിന് പിന്നില്‍ കരുതിക്കൂട്ടിയുള്ള ഇടപെടലെന്ന് സംശയം. പല വമ്പന്‍മാരെയും കുടുക്കാന്‍ ചാനല്‍ മേധാവികള്‍ നടത്തുന്ന വഴിവിട്ട രീതിയായ ഹണി ട്രാപ്പിലാണ് മന്ത്രി പെട്ടതെന്ന് പോലീസ്. താന്‍ ആരോടും ഇത്തരത്തില്‍ സംസാരിച്ചതായി ഓര്‍ക്കുന്നില്ലെന്ന മന്ത്രിയുടെ വാദം തെറ്റാണെന്നും പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. മംഗളത്തിലെ തന്നെ പത്രപ്രവര്‍ത്തകയാണ് ഇതിന് പിന്നില്‍. സോഷ്യല്‍ മീഡിയയിലും മറ്റും സജീവമായി ഇടപെടുന്ന ഈ മാധ്യമ പ്രവര്‍ത്തകയേയും കാമുകനേയും ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിലാണ്. കോഴിക്കോടാണ് ഈ യുവതി ജേര്‍ണലിസം പഠിച്ചത്. കൊല്ലം സ്വദേശിയായ ഈ ഇരുപത്തിനാലുകാരി മറ്റൊരു ചാനലിലും ജോലി നോക്കിയിട്ടുണ്ട്. വിവാഹ മോചിതയുമാണെന്നാണ് സൂചന. യുവതിയുടെ കാമുകനും പൊലീസ് നിരീക്ഷണത്തിലാണ്. ഇയാള്‍ ഷോര്‍ട് ഫിലിം സംവിധായകനാണെന്നും സൂചനയുണ്ട്. ധാര്‍മികതയുടെ പേരില്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞെങ്കിലും ഫോണ്‍വിളി സംബന്ധിച്ച് അന്വേഷണം വേണമെന്ന് ശശീന്ദ്രനും ഗൗരവമായി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. പൊലീസിലെ ഇന്റലിജന്‍സിനെ ഉദ്ദരിച്ച് കേരള കൗമുദിയാണ് ഈ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എ.കെ.ശശീന്ദ്രനെ മന്ത്രിസ്ഥാനത്തു നിന്ന് വലിച്ചിട്ട സംഭാഷണത്തിന്റെ മറുതലയ്ക്കലുള്ള അജ്ഞാത ആരാണെന്ന അന്വേഷണം ശരിയായ പാതയിലാണ്. ഒരു ശബ്ദശകലം പോലും പുറത്തുവിടാതെ സ്വകാര്യ ചാനല്‍ യുവതിയെ സംരക്ഷിക്കുകയാണെങ്കിലും രഹസ്യാന്വേഷണ വിഭാഗത്തിന് ഇവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചുകഴിഞ്ഞു. മന്ത്രിക്ക് പരാതി നല്‍കാനെത്തിയ യുവതിയെ ലൈംഗിക താത്പര്യത്തിനുപയോഗിച്ചെന്ന ആക്ഷേപം രഹസ്യാന്വേഷണ വിഭാഗം തള്ളുന്നു. ശശീന്ദ്രനെ കുടുക്കിയതാണെന്നാണ് നിഗമനം. കോഴിക്കോട് വിദ്യാഭ്യാസം നേടിയ കൊല്ലം ജില്ലക്കാരിയായ 24കാരിയാണ് ഫോണ്‍ സംഭാഷണത്തിന്റെ മറുതലയ്ക്കലുള്ളതെന്നാണ് ഇന്റലിജന്‍സ് പറയുന്നത്. മാധ്യമപ്രവര്‍ത്തനവുമായി ബന്ധമുള്ളയാളാണ് ഈ യുവതി. നേരത്തേ വിവാഹമോചിതയായ യുവതിയുടെ ഇപ്പോഴത്തെ കാമുകനായ ഷോര്‍ട്ട്ഫിലിം രംഗത്തുള്ള യുവാവിനെ ഇന്റലിജന്‍സ് നിരീക്ഷിക്കുന്നുണ്ട്. അതേസമയം മറ്റു രണ്ടുമന്ത്രിമാര്‍ കൂടി ചാനല്‍ കെണിയില്‍ പെട്ടതായി അഭ്യൂഹം പ്രചരിക്കുകയാണ്. സഭ്യമല്ലാത്ത ശബ്ദം സംപ്രേഷണം ചെയ്തതിന് ചാനലിനെതിരേ കേന്ദ്രത്തെ സമീപിച്ചേക്കുമെന്നും കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തില്‍ അനില്‍ അക്കരെ എംഎല്‍എ പരാതിയും നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സംഭാഷണത്തെ കുറിച്ച് ഗൗരവത്തോടെ അന്വേഷണം നടത്താന്‍ ഫോണ്‍ സംഭാഷണം വന്നപ്പോള്‍ തന്നെ ധാരണയായിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ഈ വിവരങ്ങള്‍ കണ്ടെത്തിയത്. അതിനിടെയാണ് ജ്യൂഡീഷ്യല്‍ അന്വേഷണം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ചാനലിന്റെ കൈയില്‍ രണ്ട് മന്ത്രിമാര്‍ക്കെതിരെയുള്ള ഫോണ്‍ സംഭാഷണം കൂടിയുണ്ടെന്നാണ് സൂചന. ഇത് പുറത്തുവരാതിരിക്കാനും ചാനലിനെ സമ്മര്‍ദ്ദത്തിലാക്കാനുമാണ് ജ്യൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതെന്നാണ് സൂചന. ഇതിനിടെയാണ് ഹണിട്രാപ്പാണ് ഉണ്ടായതെന്നും വനിതാ മാധ്യമ പ്രവര്‍ത്തകയാണ് ഇതിന് പിന്നിലെന്നും പൊലീസും കണ്ടെത്തുന്നത്. ജ്യുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിനാല്‍ ഈ കേസില്‍ പൊലീസിന്റെ ഇടപെടലൊന്നും തല്‍ക്കാലം ഉണ്ടാകില്ല. റിട്ടയേര്‍ഡ് ജില്ലാ ജഡ്ജിയെ ഉടന്‍ നിയോഗിച്ച് അന്വേഷണം നടത്താനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ചാനലില്‍ നിന്ന് ടെലിഫോണ്‍ സംഭാഷണത്തിന്റെ പൂര്‍ണ്ണ രൂപവും ജ്യുഡീഷ്യല്‍ കമ്മീഷന്‍ ആവശ്യപ്പെട്ടേക്കും.

സംഭാഷണത്തിന്റെ ആധികാരികരത ഉറപ്പായ സ്ഥിതിക്ക് ജ്യൂഡീഷ്യല്‍ അന്വേഷണത്തിന്റെ പ്രസക്തിയിലും ചോദ്യം ഉയരുന്നുണ്ട്. സ്ത്രീ സുരക്ഷയുടെ പേരിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തനമാണ് നടത്തിയതെന്ന വാദം മംഗളത്തിന് ഉന്നയിക്കാം. വളരെ ഗുരുതരമായ പദപ്രയോഗങ്ങള്‍ മന്ത്രി നടത്തിയതു കൊണ്ട് തന്നെ ധാര്‍മികമായി മന്ത്രി തെറ്റു ചെയ്തുവെന്നും വ്യക്തമാണ്. എന്നാല്‍ രണ്ട് മന്ത്രിമാരുടെ ഫോണ്‍ സംഭാഷണം പുറത്തുവരാതിരിക്കാനും ഭാവിയില്‍ ഹണി ട്രാപ്പുകള്‍ ആവര്‍ത്തിക്കാതിരിക്കാനുമുള്ള തന്ത്രമാണ് ഇപ്പോള്‍ ജ്യുഡീഷ്യല്‍ അന്വേഷണ പ്രഖ്യാപനത്തിലൂടെ നടക്കുന്നതെന്നാണ് സൂചന.

ഏതായാലും പുറത്തുവന്ന വിവാദ ഫോണ്‍സംഭാഷണം ശശീന്ദ്രന്റേതാണോ എന്ന പരിശോധനയാകും ജ്യഡീഷ്യല്‍ കമ്മീഷനിലും ആദ്യം നടക്കുക. സ്ത്രീകളെ അപമാനിച്ചതിന്റെ പേരില്‍ ഉന്നതര്‍ക്കെതിരെ മുമ്പുണ്ടായിട്ടുള്ള ആരോപണങ്ങളിലെല്ലാം പരാതിക്കാര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ ഇവിടെ പരാതിക്കാരി ഇല്ല. ഈ സാഹചര്യത്തിലാണ് ജ്യൂഡീഷ്യല്‍ അന്വേഷണ നീക്കം. ചാനല്‍ വാര്‍ത്ത പുറത്തു വിടുമ്പോള്‍ പരാതിക്കാരിയോട് ലൈംഗിക ചുവയോടെ സംസാരിക്കുന്ന മന്ത്രിയെന്നാണ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഹണി ട്രാപ്പിന്റെ സാധ്യതകള്‍ ചര്‍ച്ചയായത്. പൊലീസിലെ സൈബര്‍ ഡോം സംഭാഷണം റിക്കോര്‍ഡ് ചെയ്തു നല്‍കിയതാണോ എന്ന സംശയവും ഉയര്‍ന്നു. എന്നാല്‍ സൈബര്‍ ഡോമിന് ഇതില്‍ യാതൊരു പങ്കുമില്ലെന്ന് അസന്നിഗ്ധമായി കണ്ടെത്തുകയും ചെയ്തു.

മംഗളം ടിവിക്കെതിരെ നടപടിയെടുക്കേണ്ട സാഹചര്യമുണ്ടോ എന്നും ജ്യൂഡീഷ്യല്‍ കമ്മീഷന്‍ പരിശോധിക്കും. പുറത്തുവന്ന വിവാദ ശബ്ദരേഖയില്‍ സ്ത്രീശബ്ദം ഒഴിവാക്കിയ നിലയിലാണ്. സ്ത്രീയെ അപമാനിക്കുകയായിരുന്നോ എന്നത് സ്ഥിരീകരിക്കുന്നതിന് ഒഴിവാക്കപ്പെട്ട സ്ത്രീശബ്ദം വീണ്ടെടുക്കണം. സ്ത്രീ വിളിച്ചതിനു പുരുഷന്‍ മറുപടിനല്‍കുന്ന തരത്തിലാണ് പുറത്തുവന്ന ശബ്ദരേഖ. അതുകൊണ്ട് തന്നെ ജ്യൂഡീഷ്യല്‍ കമ്മീഷനെത്തിയാല്‍ സ്ത്രീയേയുടേയും മറ്റും വിവരങ്ങള്‍ മംഗളത്തിന് കമ്മീഷന് നല്‍കേണ്ടി വരും. ബോധപൂര്‍വമായി ആരെങ്കിലും ഫോണ്‍വിവാദം സൃഷ്ടിച്ചതാണെങ്കില്‍ കടുത്ത നടപടിയുണ്ടാകും. എല്ലാ തരത്തിലുമുള്ള പരിശോധനയും നടക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഇതുമായി കൂട്ടിവായിക്കാം.
എന്‍സിപിയിലെ ചിലര്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതായി സൂചനകളുണ്ടായിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെ 27 പേരുടെ ഫോണുകള്‍ ചോര്‍ത്തുന്നതായി കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ആരോപണം ഉന്നയിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സൈബര്‍ ഡോമും സംശയ നിഴലിലായത്. ഇതിനൊപ്പമാണ് രണ്ട് മന്ത്രിമാര്‍ കൂടി ഹണിട്രാപ്പില്‍ പെട്ടെന്ന സുപ്രധാന വിവരവും പൊലീസിന് കിട്ടുന്നത്. ഈ മന്ത്രിമാര്‍ക്കെതിരായ ശബ്ദം ചാനല്‍ പുറത്തുവിടുമോ എന്നതും സംശയമാണ്.

Top