സിനിമയിലേത് പോലെ അഭിനയം നടക്കട്ടെ !..പ്രതികരണവുമായി -മഞ്ജു വാര്യര്‍

മഞ്ജു വാര്യര്‍ മനസു തുറക്കുന്നു.നടന്‍ ദിലീപുമായി വിവാഹമോചനം തേടിയ മലയാളത്തിന്റെ പ്രിയ നടി മന്ഞു വാര്യര്‍ മുന്‍ ഭര്‍ത്താവ് ദിലീപ് കാവ്യ വിവാഹത്തില്‍ പ്രതികരണവുമായി രംഗത്ത്. പലരും സിനിമയിലെന്ന പോലെ ജീവിതത്തിലും അഭിനയിക്കുകയായിരുന്നെന്നും എന്നാല്‍ ആ അഭിനയം തിരിച്ചറിയാന്‍ തനിക്ക് കഴിയാതെ പോയെന്നും മഞ്ജു അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായി ഒരു പ്രമുഖ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏതാണ് അഭിനയം ഏതാണ് ജീവിതം എന്ന് തിരിച്ചറിയാന്‍ സാധിക്കാഞ്ഞത് തന്റെ മാത്രം തെറ്റാണെന്നും മഞ്ജു പറഞ്ഞു.അതേസമയം ദിലീപ് കാവ്യ വിവാഹക്കാര്യം മഞ്ജു നേരത്തെ അറിഞ്ഞിരുന്നതായും സൂചനയുണ്ട്.
അച്ഛനെക്കൊണ്ട് വിവാഹത്തിനു നിര്‍ബന്ധിച്ചെന്നു മീനാക്ഷിയെ കൊണ്ട് പറയിച്ചതാണെന്നും മഞ്ജു പറയുന്നു. വിവാഹം കഴിഞ്ഞ ശേഷം താനുമായി ബന്ധപ്പെട്ട വളരെ അടുത്ത സുഹൃത്തുക്കളോടാണ് മഞ്ജു തന്റെ ദുഃഖം പങ്കുവച്ചതെന്നാണ് റിപ്പോര്‍ട്ട്.dinken

അതേസമയം തന്റെയും ദിലീപിന്റെയും വിവാഹത്തിനു ആശംസകള്‍ നേര്‍ന്നവര്‍ തന്നെ കാവ്യദിലീപ് വിവാഹത്തിലും പങ്കെടുത്തതിലും ആശംസകള്‍ നേര്‍ന്നതിലും മഞ്ജുവിന് വിഷമമുണ്ട്. ഇത്തരം ദു:ഖങ്ങളെല്ലാം മഞ്ജു അടുത്തസുഹൃത്തുക്കളോട് പങ്കുവെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

1998 ല്‍ താനും ദിലീപുമായുള്ള വിവാഹത്തിനെത്തി മംഗളങ്ങള്‍ നേര്‍ന്നവര്‍ തന്നെ, ഇപ്പോള്‍ കാവ്യയുമായുള്ള വിവാഹത്തിനെത്തി മംഗളങ്ങള്‍ നേര്‍ന്ന്, ചാനലുകള്‍ക്ക് മുന്നില്‍ ഇവരുടെ ഒത്തുചേരലില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞതില്‍ നടി അടുത്ത സുഹൃത്തുക്കളോട് അമര്‍ഷം പ്രകടിപ്പിച്ചു. താനാണ് അച്ഛനെ വിവാഹത്തിന് നിര്‍ബന്ധിച്ചതെന്ന് തന്റെ മോളെക്കൊണ്ട് മാധ്യമങ്ങളോട് പറയിപ്പിച്ചതാണെന്നും മഞ്ജു പറഞ്ഞതായാണ് വിവരം. സിനിമയിലെപ്പോലെ തന്നെ ജീവിതത്തിലും പലരും അഭിനയിക്കുകയായിരുന്നു എന്നും, ഏതാണ് അഭിനയം, ഏതാണ് ജീവിതമെന്നും തിരിച്ചറിയാന്‍ സാധിക്കാതെവന്നത് തന്റെ മാത്രം തെറ്റാണെന്നും മഞ്ജു അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായാണ് വിവരം.dileep-kvyaya-pookalam-varavayeee

വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വച്ച് കെയര്‍ ഓഫ് സൈറ ബാനുവിന്റെ ഷൂട്ടിംഗിനിടയില്‍ മഞ്ജു വിവാഹ വിവരം അടുത്ത സുഹൃത്തുക്കള്‍ വഴി അറിഞ്ഞത്. വളരെപെട്ടന്ന തന്നെ സെറ്റിലുള്ള മഞ്ചുവിന്റെ അടുത്ത ആളുകളോട് വിവരം ഷെയര്‍ ചെയ്തു. എന്നാല്‍ മഞ്ജുവിന്റെ പെരുമാറ്റത്തിലോ, അഭിനയത്തിലോ, യാതൊരു വ്യത്യാസവും അനുഭവപ്പെട്ടില്ല എന്നാണ് സെറ്റിലുള്ളവര്‍ പറഞ്ഞത്. അതേസമയം വൈകുന്നേരത്തോടെ പൂര്‍ത്തിയാകേണ്ട ഷൂട്ടിങ് പുലര്‍ച്ചെയാണ് അവസാനിച്ചത്. ചിത്രത്തിന്റെ കേരളത്തിലെ ചിത്രീകരണം പൂര്‍ത്തിയായി.manjuu-deep

പശ്ചിംമ ബംഗളില്‍ വച്ച് അടുത്തമാസമാണ് ചിത്രത്തിന്റ അടുത്ത ഷെഡ്യൂള്‍. കഴിഞ്ഞമാസം 15 മുതല്‍ കെയര്‍ ഓഫ് സൈറ ബാനുവിന്റെ ഷൂട്ടിംഗിനായി മഞ്ജു കൊച്ചിയില്‍ ഉണ്ടായിരുന്നു. സംവിധായകന്‍ വേണുവിന്റെ ഗബ്രിയേലും മാലാഖമാരുമാണ് മഞ്ജുവിന്റെ അടുത്ത ഷൂട്ട് തുടങ്ങാനിരിക്കുന്ന ചിത്രം. വിവാഹത്തിന് ശേഷം മഞ്ജുവിനെ അനുകൂലിച്ച് #ISupportManju എന്ന ഹാഷ് ടാഗില്‍ ആയിരകണക്കിന് ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്. അച്ഛനെ അനുകൂലിച്ച മീനാക്ഷി മാതൃത്വത്തിന്റെ വില അറിയാന്‍ പോകുന്നതേയുള്ളുവെന്നും മഞ്ജുവിന്റെ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കുന്നു.

Latest