ഏഷ്യാനെറ്റിനു പിന്നാലെ ന്യൂസ് 18 ഉം റിപ്പോർട്ടറും: കേരളത്തിലെ മാധ്യമ രംഗത്ത് പിടിമുറുക്കാൻ ആർഎസ്എസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മാധ്യമങ്ങൾക്കു നിർണായക സ്വാധീനമുളള കേരള രാഷ്ട്രീയത്തിൽ മാധ്യമ രംഗത്ത് കൂടുതൽ സ്വാധീനം ചെലുത്താനൊരുങ്ങി ആർഎസ്എസ്. ഏഷ്യാനെറ്റും ന്യൂസ് 18 നും പിന്നാലെ പ്രതിസന്ധിയിലായ റിപ്പോർട്ടർ ചാനലും സ്വന്തമാക്കാനൊരുങ്ങുകയാണ് ഇപ്പോൾ ആർഎസ്എസ് അനുഭാവമുള്ള വ്യവസായികൾ. ഇതോടെ 16 ചാനലുകളുള്ള കേരളത്തിൽ നാലു ചാനലുകൾ സ്വന്തം ആശയങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിക്കാമെന്ന തന്ത്രമാണ് ആർഎസ്എസ് പ്രയോഗിക്കുന്നത്. ജനം, ഏഷ്യനാനെറ്റ്, ന്യൂസ് 18 എന്നീ ചാനലുകൾക്കു പിന്നാലെ റിപ്പോർട്ടർ ടിവി കൂടി സ്വന്തമാക്കുന്നതോടെ ആർഎസ്എസിനു കേരളത്തിലെ വാർത്താമാധ്യമങ്ങളിൽ നിർണായക സ്വാധീനം സ്വന്തമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെ അമൃതടിവിയുടെ ഒരു വിഭാഗം ഓഹരികൾ സ്വന്തമാക്കാൻ ആർഎസ്എസ് അനുകൂല വ്യവസായികൾ ശ്രമം ആരംഭിച്ചിട്ടുമുണ്ട്.
ബിജെപി എംപി രാജീവ് ചന്ദ്രശേഖരൻ ഏഷ്യാനെറ്റിൽ ആർഎസ്എസ് അജണ്ട നടപ്പാക്കാൻ തുടങ്ങിയതോടെയാണ് രഹസ്യമായി നടന്ന മാധ്യമ കച്ചവടം പുറത്തായത്. കേരളത്തിലെ മാധ്യമ രംഗത്ത് നിലവിൽ ജനം ഒഴികെ മറ്റു ചാനലുകളിലൊന്നിലും ആർഎസ്എസിനു പൂർണമായ പിൻതുണ ലഭിക്കുന്നില്ല. ആർഎസ്എസ് ഏറ്റെടുക്കുന്ന വിഷയങ്ങളിൽ വിരുദ്ധമായ നിലപാടാണ് പലപ്പോഴും കേരളത്തിലെ ചാനലുകൾ സ്വീകരിക്കുന്നതും. കേരളത്തിലെ മാധ്യമ രംഗത്ത് ആർഎസ്എസിനു സ്വാധീനമില്ലാത്തതു തന്നെയാണ് കേരള രാഷ്ട്രീയത്തിൽ ബിജെപിയ്ക്കും ആർഎസ്എസിനും വളരാവാതെ പോയതെന്നാണ് നേരത്തെ നടന്ന ചിന്തൻ ബൈഠക് കണ്ടെത്തിയിരുന്നത്. ഇതേ തുടർന്നാണ് ആർഎസ്എസ് ഇപ്പോൾ മാധ്യമങ്ങളെ വിലയ്‌ക്കെടുക്കാൻ ശ്രമിക്കുന്നത്.
ജനം ടിവി ആർഎസ്എസ് നേതൃത്വത്തിൽ സംസ്ഥാനത്ത് ആരംഭിച്ചെങ്കിലും ആർഎസ്എസ് – ഹൈന്ദവ ചാനലെന്നു നേരത്തെ തന്നെ മുദ്രകുത്തപ്പെട്ടിരുന്നു. ഇതേ തുടർന്നു പ്രേക്ഷക ശ്രദ്ധ സ്വന്തമാക്കാൻ ജനത്തിനു സാധിച്ചില്ല. ചുരുക്കം ചില പരിപാടകളൊന്നും തന്നെ ജനത്തിനു ശ്രദ്ധ ആകർഷിക്കാൻ കഴിഞ്ഞുമില്ല. ഇതേ തുടർന്നാണ് നിലവിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ചാനലുകളിൽ നുഴഞ്ഞു കയറാൻ ആർഎസ്എസ് ശ്രമം നടത്തിയത്. ഇതിന്റെ ഭാഗമായാണ് ഏഷ്യാനെറ്റിൽ ആർഎസ്എസ് അജണ്ട സെറ്റ് ചെയ്യാൻ ശ്രമം തുടങ്ങിയത്. സാമ്പത്തികമായി ഏറെ പ്രതിസന്ധിയിലാണെങ്കിലും നികേഷ് കുമാറിന്റെ ചാനൽ എന്ന ബ്രാൻഡ് നെയിം റിപ്പോർട്ടറിനു കേരള സമൂഹത്തിൽ ഏറെ വിശ്വാസ്യത നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ഇത് ആർഎസ്എസിനു ഗുണപ്പെടുത്തുകയാണ് ഇപ്പോൾ ബിജെപി സഖ്യം ലക്ഷ്യമിടുന്നത്. ഗുജറാത്തിൽ നിന്നുള്ള പ്രമുഖ വ്യവസായ ഗ്രൂപ്പാണ് ആർഎസ്എസിനു വേണ്ടി റിപ്പോർട്ടർ ചാനലുമായി ചർച്ച ചെയ്യുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top