എയ്ഡ്‌സിനുള്ള മരുന്നു കണ്ടു പിടിച്ചു: പ്രതീക്ഷയിൽ ശാസ്ത്ര ലോകം; മരുന്നു പശുവിൽ നിന്ന്

ഹെൽത്ത് ഡെസ്‌ക്

വാഷിങ്ടൺ: ലോകത്തെ ഭയപ്പെടുത്തിയ ആ മഹാമാരിയെ ഒടുവിൽ കീഴടക്കാനൊരുങ്ങുന്നു. എയ്ഡ്സിനെ പ്രതിരോധിക്കാനുള്ള വാക്സിന്റെ അവസാനഘട്ടത്തിലേക്കാണ് ലോകത്തിലെ ആരോഗ്യ മേഖല നീങ്ങുന്നത്.പശുവിൽ നിന്ന് എയ്ഡ്സ് വാക്സിൻ വികസിപ്പിച്ചെടുത്തുവെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വികസിപ്പിച്ചെടുത്ത വാക്സിൻ പരീക്ഷണം വിജയകരമാക്കുകയും ചെയ്തിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. എന്നാൽ ഇതുവരെ മനുഷ്യരിൽ പരീക്ഷിച്ച് ഫലം തീർച്ചപ്പെടുത്താനുള്ള നീക്കത്തിന് തുടക്കമായിട്ടില്ല. എങ്കിലും ഈ മേഖലയിലെ പുതിയ വിജയങ്ങൾ ആരോഗ്യ ലോകം പ്രതീക്ഷയോടെയാണ് നോക്കുന്നത്. ഇന്റർനാഷണൽ എയ്ഡ്സ് വാക്സിൻ ഇനിഷേറ്റീവിലെ ആന്റിബോഡി ഡിസ്‌കവറി ആൻഡ് ഡെവലപ്പ്മെന്റ് ഡയറക്ടർ ഡെവിക് സോക് ആണ് പുതിയ പഠനത്തിന് നേതൃത്വം നൽകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പശുവിന്റെ ശരീരത്തിലെ ആന്റിബോഡിയിൽ നിന്നാണ് എയ്ഡ്സിനുള്ള വാക്സിൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ശരീരത്തിലെ ആന്റിബോഡികളെ നിർവീര്യമാക്കി പ്രതിരോധശേഷി നശിപ്പിക്കുന്നതാണ് എയ്ഡ്സിനെ മാരകമാക്കുന്നത്. എന്നാൽ പുതിയ വാക്സിൻ ഉപയോഗിച്ച് പശുവിൽ നടത്തിയ പരീക്ഷണത്തിൽ അതിന്റെ ആന്റിബോഡികൾ കൂടുതൽ കരുത്താർജ്ജിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

പശുവിൽ കണ്ടെത്തിയ ഈ വിജയം മനുഷ്യനിൽ എങ്ങനെ പ്രതിഫലിക്കും എന്നാണ് ലോകം ഉറ്റുനോക്കുന്നത്. മനുഷ്യനിൽ ഈ വാക്സിൻ പരീക്ഷണം വിജയം കണ്ടാൽ എയ്ഡ്സ് എന്ന മഹാമാരിയെ വരുതിയിലാക്കാനാകുമെന്നാണ് വൈദ്യ ശാസ്ത്രത്തിന്റെ പ്രതീക്ഷ.

Top