പരീക്ഷ’ആ’ ദിവസങ്ങളിലാണ്.’ആ ദിവസങ്ങള്‍’ നീട്ടിവയ്ക്കേണ്ടതുണ്ടോ?

‘ആ ദിവസങ്ങള്‍’ നീട്ടിവയ്ക്കേണ്ടതുണ്ടോ / അതോ നീട്ടി വെക്കണോ ?.’പരീക്ഷയുടെ ടൈംടേബിള്‍ അറിഞ്ഞതു മുതല്‍ അവളാകെ ടെന്‍ഷനിലാണ്. ആഹാരം വേണ്ട,ഉറക്കമില്ല,എപ്പോഴും വിഷാദഭാവവും. പരീക്ഷാപ്പേടിയുള്ള കൂട്ടത്തിലല്ലോ മകള്‍ പിന്നെന്താ പ്രശ്നമെന്ന് അമ്മയ്ക്കും ടെന്‍ഷന്‍. രണ്ടും കല്പിച്ച്‌ ചോദിച്ചപ്പോഴാണ് അവള്‍ അത് തുറന്നുപറഞ്ഞത്. പരീക്ഷ നടക്കുന്നത് ‘ആ’ ദിവസങ്ങളിലാണ്.’ഇതൊരാളുടെ മാത്രം പ്രശ്നമല്ല. പരീക്ഷ,വിവാഹം തുടങ്ങിയ സമയത്തൊക്കെ ‘ആ ദിവസങ്ങള്‍’ എന്ന വില്ലനെ നേരിടേണ്ടിവരുന്നത് പല പെണ്‍കുട്ടികളുടെയും പേടിസ്വപ്നമാണ്. തലകറക്കം,ഛര്‍ദ്ദി,വയറുവേദന,നടുവേദന, തുടങ്ങിയവയാണ് ചിലരെ പേടിപ്പിക്കുന്നതെങ്കില്‍ മറ്റ് ചിലര്‍ക്ക് പേടി മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാനാവില്ലല്ലോ എന്നതാണ്. ഒടുവില്‍ എല്ലാവരും എത്തിച്ചേരുന്ന ഒരേയൊരു പരിഹാരമാര്‍ഗം ആര്‍ത്തവം നീട്ടിവയ്ക്കുക എന്നതാണ്.
ഇവയ്ക്ക് പുറമേ ആരോഗ്യപരമായ ചില പ്രശ്നങ്ങള്‍ക്ക് പരിഹാരമായും ആര്‍ത്തവം നീട്ടിവയക്കലിന് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യാറുണ്ട്. ആര്‍ത്തവത്തിന് മുമ്ബുള്ള വിഷാദം അധികമാണെങ്കിലോ കടുത്ത വേദനയോട് കൂടിയ എന്‍ഡോമെട്രിയോസിസ് ഉണ്ടെങ്കിലോ ആര്‍ത്തവം നീട്ടിവയ്ക്കേണ്ടിവരാറുണ്ട്.
ആര്‍ത്തവം വൈകിപ്പിക്കുന്നത് നല്ലതല്ലെന്ന് പൊതുവേ പറഞ്ഞുകേള്‍ക്കാറുണ്ട്. എന്നാല്‍,ഇത് ശരിയല്ലെന്നും ഓരോ സ്ത്രീയുടെയും ആരോഗ്യാവസ്ഥയ്ക്കനുസരിച്ചാണ് ശരീരം ഇതിനോട് പ്രതികരിക്കുക എന്നും ഡോക്ടര്‍മാര്‍ പറയുന്നു. സ്വയം ചികിത്സ വിധിച്ച്‌ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് ആര്‍ത്തവം വൈകിപ്പിക്കാന്‍ മരുന്നുകള്‍ വാങ്ങിക്കഴിക്കരുതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.ആര്‍ത്തവം വൈകിപ്പിക്കുന്നതിന് പ്രധാനമായും അഞ്ച് തരത്തിലാണ് വഴികളുള്ളത്.
പ്രൊജസ്ട്രൊജന് ഒണ്‍ലി പില്‍ – ആര്‍ത്തവം വരാന്‍ സാധ്യതയുള്ള ദിവസത്തിന് നിശ്ചിത ദിവസം മുമ്ബ് മുതല്‍ കഴിക്കേണ്ടതാണ് ഈ ഗുളികകള്‍. എല്ലാ ദിവസവും ഒരേസമയത്ത് ഇവ കഴിക്കാന്‍ ശ്രദ്ധിക്കുക.എല്ലാ ദിവസവുമുള്ള ഗുളികകള്‍- ഇവ എല്ലാ ദിവസവും കഴിക്കേണ്ട ഗുളികകളാണ്. ആദ്യ 21 എണ്ണം ഹോര്‍മോണ്‍ ഉള്ളതും ബാക്കി 7 എണ്ണം ഹോര്‍മോണ്‍രഹിതവും ആയിരിക്കും.മോണോഫേസിക് പില്‍സ് – 22 ഗുളികകളാണ് ഒരു കോഴ്സായി നല്കുക. ഇതില്‍ 21 എണ്ണം കഴിച്ചശേഷം 7 ദിവസം കഴിക്കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കും. തുടര്‍ന്ന് ബാക്കിവരുന്ന ഒരെണ്ണം കഴിച്ചശേഷം പുതിയ പായ്ക്കറ്റിലെ ഗുളിക കഴിക്കാവുന്നതാണ്.
ഫേസിക് പില്‍സ്- ഇവ ഓരോരുത്തരുടെയും ആര്‍ത്തവചക്രത്തിനനുസരിച്ച്‌ വ്യത്യാസപ്പെട്ടിരിക്കും.
ആര്‍ത്തവം വൈകിപ്പിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ ഏത് തരം ഗുളികയാണ് നിങ്ങള്‍ക്കനുയോജ്യമെന്ന് ഡോക്ടറോട് ചോദിച്ച ശേഷം മാത്രം മരുന്ന് കഴിച്ച്‌ തുടങ്ങുക. ഇതിന്റെ ഗുണവശങ്ങളെക്കുറിച്ചും ദൂഷ്യവശങ്ങളെക്കുറിച്ചും ഡോക്ടറോട് ചോദിച്ച്‌ മനസ്സിലാക്കിയശേഷം മാത്രമേ ഗുളികകള്‍ കഴിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാവൂ.പ്രൊജസ്ട്രൊജന് ഒണ്‍ലി പില്‍ – ആര്‍ത്തവം വരാന്‍ സാധ്യതയുള്ള ദിവസത്തിന് നിശ്ചിത ദിവസം മുമ്പ് മുതല്‍ കഴിക്കേണ്ടതാണ് ഈ ഗുളികകള്‍. എല്ലാ ദിവസവും ഒരേസമയത്ത് ഇവ കഴിക്കാന്‍ ശ്രദ്ധിക്കുക.എല്ലാ ദിവസവുമുള്ള ഗുളികകള്‍- ഇവ എല്ലാ ദിവസവും കഴിക്കേണ്ട ഗുളികകളാണ്. ആദ്യ 21 എണ്ണം ഹോര്‍മോണ്‍ ഉള്ളതും ബാക്കി 7 എണ്ണം ഹോര്‍മോണ്‍രഹിതവും ആയിരിക്കും.
മോണോഫേസിക് പില്‍സ് – 22 ഗുളികകളാണ് ഒരു കോഴ്സായി നല്കുക. ഇതില്‍ 21 എണ്ണം കഴിച്ചശേഷം 7 ദിവസം കഴിക്കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കും. തുടര്‍ന്ന് ബാക്കിവരുന്ന ഒരെണ്ണം കഴിച്ചശേഷം പുതിയ പായ്ക്കറ്റിലെ ഗുളിക കഴിക്കാവുന്നതാണ്.ഫേസിക് പില്‍സ്- ഇവ ഓരോരുത്തരുടെയും ആര്‍ത്തവചക്രത്തിനനുസരിച്ച്‌ വ്യത്യാസപ്പെട്ടിരിക്കും.

Top