മനസില്‍ ചിന്തിക്കുന്ന കാര്യങ്ങള്‍ അക്ഷരങ്ങളായി കാണിക്കുന്ന മെഷീന്‍…

മനസ് വായിച്ചെടുക്കാന്‍ കഴിവുള്ള മെഷീന്‍ കണ്ടുപിടിച്ചിരിക്കുകയാണ് ശസ്ത്രജ്ഞര്‍. നമ്മള്‍ എന്ത് ചിന്തിക്കുന്നോ അത് അക്ഷരങ്ങളായി പ്രത്യക്ഷപ്പെടും. അപ്പോള്‍ ഇനി മുതല്‍ മനസില്‍ രഹസ്യങ്ങള്‍ സൂക്ഷിക്കുക പ്രയാസം. ഇത് 90 ശതമാനവും ശരിയായ കാര്യങ്ങളാണ് കാണിക്കുകയെന്ന് ശസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. മിണ്ടാന്‍ പറ്റാതെ കിടക്കുന്ന രോഗികള്‍ക്ക് ഇത് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇവര്‍ പറയുന്നു. സ്വരങ്ങളും വ്യഞ്ജനാക്ഷരങ്ങളും ഉപയോഗിച്ചുള്ള വാചകങ്ങള്‍ നാം തലച്ചോറില്‍ നിന്ന് വികസിപ്പിച്ചെടക്കുമ്പോള്‍ തലയോട്ടില്‍ ഘടിപ്പിച്ച മെഷീന്‍ ഇത് സിഗ്നലുകളായി മാറ്റുന്നു പിന്നീട് ഇത് ടെസ്റ്റായി രൂപമാറ്റം ചെയ്യുന്നു. നാം ഇത് വരെ കേള്‍ക്കാത്ത വാക്കുകളും മെഷീനില്‍ നിന്ന് പുറത്തേക്ക് വന്നേക്കാമെന്ന് ഇവര്‍ പറയുന്നു. ഡേവിഡ് മോസെസിന്റെ നേതൃത്വത്തിലാണ് പഠനം നടക്കുന്നത്. മെഷീന്‍ വെച്ച് നടത്തിയ പരീക്ഷണങ്ങള്‍ വിജയകമായതിനാല്‍ ഇത് 90 ശതമാനവും സത്യസന്ധമായിരിക്കുമെന്ന് മോസെസ് അവകാശപ്പെടുന്നു. പുതിയ കണ്ടുപിടുത്തത്തിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. രഹസ്യ വിവരങ്ങള്‍ ഇത് മനുഷ്യ മനസില്‍ നിന്ന് ചോര്‍ത്തിയെടുക്കുമെന്നും ചിലര്‍ ആരോപിക്കുന്നു. യുണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലാണ് മെഷീന്‍ കണ്ടുപിടിച്ചിരിക്കുന്നത്.

Latest