പ്രളയത്തിനിടയില്‍ മന്ത്രി രാജു ജര്‍മനിയിൽ; ജനം ജീവന് വേണ്ടി കേഴുമ്പോൾ മന്ത്രിക്കു സുഖവാസം

കേരളം ഇതുവരെ അനുഭവിക്കാത്ത മഴക്കെടുതികള്‍ക്കൊണ്ട് ദുരിതത്തില്‍ വലയുമ്പോള്‍. പുനലൂര്‍ എം.എല്‍.എയും വനം വകുപ്പ് മന്ത്രിയുമായ കെ.രാജു ജര്‍മനിയിലേക്ക് പോയി.. വെള്ളപ്പൊക്കത്തില്‍ വലയുന്ന പത്തനംതിട്ട ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന പുനലൂരിലെ ജനപ്രതിനിധിയും മന്ത്രിയുമായ രാജു ജര്‍മനിയില്‍ പോയത് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ്.. ശബരിമല പോലെ ഉള്ള വനപ്രദേശങ്ങള്‍ പ്രളയം അനുഭവിക്കുമ്പോള്‍ രക്ഷപ്രവര്‍ത്തന ഏകോപിപ്പിക്കാന്‍ മുഴുവന്‍ സമയവും വേണ്ട വനം മന്ത്രിയാണ് ഇന്നലെ വെളുപ്പിന് ജര്‍മനിയിലേക്ക് പോയത്. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഒരുക്കുന്ന 11-ാം മത് ആഗോള സമ്മേളനം ജര്‍മനിയുടെ മുന്‍ തലസ്ഥാനമായിരുന്ന ബോണ്‍ നഗരത്തിനടുത്തുള്ള വെനുസ്‌ബെര്‍ഗ് ഹൗസ് എന്നുപേരുള്ള കലാസാംസ്‌കാരിക കേന്ദ്രത്തില്‍ വച്ച് ഇന്നു മുതല്‍ 19 വരെയാണ് നടക്കുന്നത്.മന്ത്രി സുനില്‍ കുമാറിനെയും ശശി തരൂരിനെയുമൊക്കെ ക്ഷണിച്ചിരുന്നെങ്കിലും അവര്‍ക്ക് പ്രധാനം കേരളത്തിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളായിരുന്നു. മന്ത്രി രാജുവിന് മാത്രം അതല്ല വിഷയം.ലോകമലയാളി കൗണ്‍സിലിന്റെ ആതിഥ്യമരുളി മന്ത്രി സുഖിക്കുമ്പോള്‍ ഈ നാട്ടിലെ ജനം ജീവനുവേണ്ടി കേഴുകയാണ്.

Latest