പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി; ഒടുവില്‍ വ്യവസായിക്ക് സംഭവിച്ചത്

ന്യൂഡല്‍ഹി: കുളിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ ചെന്നൈ സ്വദേശിയായ വ്യവസായി ഡല്‍ഹിയില്‍ അറസ്റ്റില്‍. ദീപക് ബോറ എന്ന വ്യവസായിയാണ് അറസ്റ്റിലായത്. ഡല്‍ഹിയിലെ കീര്‍ത്തി നഗറിലുള്ള ഹോട്ടലിലാണ് വിവാദ സംഭവം നടന്നത്. റാഞ്ചിയില്‍ നിന്നും വിനോദയാത്രയ്‌ക്കെത്തിയതായിരുന്നു 140 വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന സംഘം. ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ മുറിയെടുത്ത ഇവര്‍ക്കൊപ്പം തന്നെ പ്രതി ദീപക് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം മറ്റൊരു മുറിയെടുത്തിരുന്നു. പരാതിക്കാരിയായ പെണ്‍കുട്ടി മുറിയിലെ കുളിമുറിയില്‍ കുളിക്കാന്‍ എത്തിയപ്പോളാണ് വെന്റിലേഷന്‍ ജനലുകളുടെ അടുത്തുകൂടെ ഒരാള്‍ മാറുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇയാളുടെ പക്കല്‍ മൊബൈല്‍ ഫോണ്‍ കണ്ടതോടെ പെണ്‍കുട്ടി ഭയന്ന് ഉറക്കെ ബഹളം വെയ്ക്കുകയായിരുന്നു. ഇതോടെ സമീപമുള്ള മുറികളില്‍നിന്ന് സഹപാഠികളും അധ്യാപകരുമെല്ലാം ഓടിയെത്തി. പിന്നീട് ഇവര്‍ ഹോട്ടല്‍ അധികൃതരുടെ സഹായത്തോടെ പൊലീസില്‍ പരാതി കൊടുത്തു. തുടര്‍ന്ന് ഹോട്ടലില്‍ എത്തിയ പൊലീസ് ദീപകിന്റെ മുറിയില്‍ നടത്തിയ പരിശോധനയിലാണ് സംശയം തോന്നിയത്. ഇയാളുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഐടി ആക്റ്റ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Latest
Widgets Magazine