ഫോണില്‍ നിറയെ അയല്‍ക്കാരുടെ കുളിസീന്‍; യുവാവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ചു

അയല്‍വാസികളുടെ കുളിസീന്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുളിക്കുന്നതിനിടെ ബാത്‌റൂമിന്റെ ജനലില്‍ സ്ത്രീ മൊബൈല്‍ ഫോണ്‍ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. താനെയിലാണ് സംഭവം. അവിനാഷ് കുമാര്‍ യാദവ് എന്ന ഐഐടി വിദ്യാര്‍ത്ഥിയാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി യുവതി കുളിക്കുമ്പോഴാണ് മൊബൈല്‍ ഫോണ്‍ സ്ത്രീയുടെ ശ്രദ്ധയില്‍പ്പെട്ടത്. യുവതി ഭര്‍ത്താവിനെ വിവരം അറിയിക്കുകയും ഭര്‍ത്താവ് ഫോണ്‍ പിടികൂടാന്‍ എത്തിയപ്പോള്‍ അവിനാഷ് ഓടി രക്ഷപ്പെടുന്നത് കണുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് അവിനാഷിനെ പ്രദേശവാസികള്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണില്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും നഗ്നദൃശ്യങ്ങള്‍ ഉണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇതേ കെട്ടിടത്തില്‍ താമസിക്കുന്ന പലരുടെയും ദൃശ്യങ്ങളായിരുന്നു ഇതെന്നും പോലീസ് വ്യക്തമാക്കുന്നു.

Top