മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ ചോര്‍ന്നു; കോയമ്പത്തൂരിലെ ഒളിസങ്കേതത്തില്‍ വച്ച് മറ്റൊരാള്‍ക്ക് കൈമാറി

കൊച്ചി: നടിയെ ആക്രമിച്ച് പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ചോര്‍ന്നതായി സൂചന. കോയമ്പത്തൂരില്‍ മദ്യപിക്കുന്നതിനിടയില്‍ ദൃശ്യങ്ങള്‍ കാണിച്ചിരുന്നുവെന്ന് മണികണ്ഠന്റെ മൊഴിയാണ് ആശങ്കക്കിടയാക്കിയത്. ഒളിവില്‍ കഴിഞ്ഞ സമയത്ത് ഈ ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ മറ്റൊരാള്‍ക്ക് ഈ സാഹചര്യത്തില്‍ കൈമാറിയിട്ടുണ്ടാകുമെന്നാണ്‌ പോലീസ് കരുതുന്നത്.

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനത്തില്‍ ചിത്രീകരിച്ച നടിയുടെ ദൃശ്യങ്ങള്‍ കൂട്ടുപ്രതികളെക്കൂടാതെ, കോയമ്പത്തൂരിലെ ചിലരെയും സുനില്‍കുമാര്‍ കാണിച്ചതായി പൊലീസ് സംശയിക്കുന്നു. കോയമ്പത്തൂരില്‍ ഒരുമിച്ചിരുന്നു മദ്യപിക്കുമ്പോള്‍ ദൃശ്യങ്ങള്‍ സുനില്‍ കാണിച്ചു തന്നതായി കൂട്ടുപ്രതി മണികണ്ഠന്റെ മൊഴിയിലുണ്ട്. കോയമ്പത്തൂരിലെ ചില ലഹരി സംഘങ്ങളുമായി അടുത്ത ബന്ധമുള്ള സുനില്‍കുമാര്‍ പണത്തിനായി സമീപിച്ചപ്പോള്‍, അവരില്‍ ചിലരെയും ദൃശ്യങ്ങള്‍ കാണിച്ചതായി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ദൃശ്യങ്ങള്‍ ഈ ഫോണില്‍നിന്നു മറ്റെവിടേക്കെങ്കിലും പകര്‍ത്തിയോ എന്നതില്‍ വ്യക്തതയില്ല. പലവട്ടം ഇതേപ്പറ്റി ചോദിച്ചിട്ടും, പ്രതി കൃത്യമായ മറുപടി നല്‍കിയില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫോണും മെമ്മറി കാര്‍ഡും കീഴടങ്ങാനെത്തിയപ്പോള്‍ ഉപേക്ഷിച്ചുവെന്നു പറഞ്ഞ സുനില്‍കുമാര്‍, ഉപേക്ഷിച്ച സ്ഥലത്തെക്കുറിച്ചു പരസ്പര വിരുദ്ധമായ വിശദീകരണമാണു നല്‍കിയത്. വെണ്ണലയിലെ അഴുക്കുചാലില്‍ ഉപേക്ഷിച്ചതായി ആദ്യം പറഞ്ഞ ഇയാള്‍, ഗോശ്രീ പാലത്തില്‍നിന്നു താഴേക്കെറിഞ്ഞെന്നു പിന്നീടു മൊഴി നല്‍കി. രണ്ടിടത്തും തിരച്ചില്‍ നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. പ്രധാന തെളിവായ ഫോണും മെമ്മറി കാര്‍ഡും പൊലീസിന്റെ കയ്യിലെത്താതിരിക്കുകയാണ് ഇയാളുടെ ലക്ഷ്യം. അശ്ലീലദൃശ്യം പകര്‍ത്തിയെന്ന കുറ്റം വിചാരണാവേളയില്‍ ഉന്നയിക്കപ്പെടുമ്പോള്‍ ഇതിനെ ദുര്‍ബലപ്പെടുത്തുകയാണ് ഒരുദ്ദേശ്യം.രണ്ടാമത്തേത്, അശ്ലീലദൃശ്യം തന്റെ കയ്യിലുള്ളതിനാല്‍ നടി കടുത്ത നിയമ നടപടികളിലേക്കു കടക്കില്ലെന്ന ചിന്തയാണ്. കസ്റ്റഡിയില്‍ ലഭിച്ചിരിക്കുന്ന പ്രതിയെ വിശദമായി ചോദ്യം ചെയ്ത് ഫോണും മെമ്മറി കാര്‍ഡും കണ്ടെത്തുകയെന്നതാണു പൊലീസിനു മുന്‍പില്‍ ഇനിയുള്ള വഴി.

Top