മോഹന്‍ലാലിനെ തള്ളിപ്പറഞ്ഞ്‌ ആരാധകര്‍

മോഹന്‍ലാല്‍. മലയാളികളുടെ അഹങ്കാരം, സിനിമയിലെ വിസ്മയം… ഇങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത അത്രയും വിശേഷണങ്ങളാണ് പ്രിയ താരത്തിന് ഉള്ളത്. മോഹന്‍ലാലിനെ തമാശയ്ക്ക് പോലും വിമര്‍ശിച്ചാല്‍ ആരാധകര്‍ക്ക് സഹിക്കില്ല. തങ്ങളുടെ ലാലേട്ടനുവേണ്ടി അവര്‍ വാദിക്കുക തന്നെ ചെയ്യും. എന്നാല്‍ ആരാദകര്‍ തന്നെ ലാലേട്ടന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. കാരണം മറ്റൊന്നും അല്ല. മിനി സ്‌ക്രീനിലേക്കുള്ള താരത്തിന്റെ എന്‍ട്രിയാണ് പ്രേക്ഷകരെ വിഷമിപ്പിച്ചത്. അമൃത ടിവിയിലാണ് ലാല്‍സലാം എന്ന പരിപാടി സംപ്രേഷണം ചെയ്യുന്നത്. മോഹന്‍ലാലിനോടൊപ്പം പ്രവര്‍ത്തിച്ച അനുഭവത്തെക്കുറിച്ച് താരങ്ങളും സംവിധായകരും അനുഭവങ്ങള്‍ പങ്കുവെക്കുന്ന പരിപാടിയാണിത്. വ്യത്യസ്തമായൊരു ആശയമായിരുന്നുവെങ്കിലും വിരസത ഉളവാക്കുന്ന തരത്തിലാണ് പരിപാടിയുടെ അവതരണം എന്ന തരത്തിലും ആക്ഷേപം ഉയരുന്നു. മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭയെക്കുറിച്ചുള്ള കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതിനിടയില്‍ ഇത്തരത്തിലൊരു പ്രഹസന പരിപാടി വേണമായിരുന്നോയെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. മോഹന്‍ലാലിനെ വേദിയിലിരുത്തി മറ്റ് താരങ്ങളും സംവിധായകരും താരത്തെക്കുറിച്ച് പുകഴ്ത്തി പറയുന്നു. ഇത്തരത്തില്‍ മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കണ്ട ആവശ്യമുണ്ടോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. താരമൂല്യത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്നതിനിടയില്‍ സഹപ്രവര്‍ത്തകരെക്കൊണ്ട് പുകഴ്ത്തി പറയിപ്പിക്കുന്ന തരത്തിലുള്ള പരിപാടിയുമായി സഹകരിച്ചത് തന്നെ തെറ്റാണെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

Latest