മോഹൻലാൽ ആർ.എസ്.എസ് തലപ്പത്തേയ്ക്ക്; ലക്ഷ്യം 2019 പാർലമെന്റ് തിരഞ്ഞെടുപ്പ്

പൊളിറ്റിക്കൽ ഡെസ്‌ക്

തിരുവനന്തപുരം: 2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളം പിടിക്കാനുള്ള ആർഎസ്എസ് – ബിജെപി പദ്ധതിയിൽ മോഹൻലാലും കുടുങ്ങുന്നു.
ആർഎസ്എസ് നേത്യത്വം നൽകുന്ന ട്രസ്റ്റിന്റെ രക്ഷാധികാരിയായി നടൻ മോഹൻലാൽചുമതലയേറ്റതായാണ് ഇപ്പോഴത്തെ വാർത്തകൾ. നടന് സംഘപരിവാർ ബന്ധമുണ്ടെന്ന ആരോപണങ്ങൾ യാഥാർത്ഥ്യമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം.അമ്യതാനന്ദമയിയുടെയും പ്രമുഖ ബി ജെ പി നേതാക്കളുടെയും നിർദ്ദേശത്തെ തുടർന്നാണ് ലാലിന്റെപുതിയ ചുമതല ആർഎസ്എസ് ട്രസ്റ്റായ വിശ്വശാന്തിയുടെ രക്ഷാധികാരിയായാണ് മോഹൻലാൽ പ്രവർത്തിക്കുന്നത്. ഇത് വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. ആർഎസ്എസ് സർസംഘചാലക് പി ഇ ബി മേനോന്റെ ആലുവയിലെ വീട്ടിൽ നടന്ന യോഗത്തിൽ മോഹൻലാലിനൊപ്പം പങ്കെടുത്തത് പ്രാന്തപ്രചാരക് ഹരികൃഷ്ണൻ, സേവാപ്രമുഖ് വിനോദ്, സംവിധായകൻ മേജർ രവി തുടങ്ങിയവരാണ്. തങ്ങളുടെ നേതാക്കൾക്കൊപ്പം മോഹൻലാൽ യോഗത്തിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ ഒരു ആർഎസ്എസ് പ്രവർത്തകൻ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.
ലഫ്റ്റണന്റ് കേണൽ പദവി ലഭിച്ചശേഷം ബിജെപിയേയും കേന്ദ്രസർക്കാരിനേയും മോദിയേയും നിരന്തരം പുകഴ്ത്തുന്ന പ്രസ്താവനകളാണ് നടത്തിവരുന്നത്. ഇതെല്ലാം മോഹൻലാലിന്റെ സംഘപരിവാർ ചായ്വ് വ്യക്തമാക്കുന്നതാണെങ്കിലും നേരിട്ടുള്ള ബന്ധം ഇപ്പോഴാണ് പുറത്തുവരുന്നത്. ഇതിലൂടെ മോഹൻലാൽ തന്റെ ബിജെപി പ്രവേശനമാണ് ഊട്ടിയുറപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ. സമീപകാലങ്ങളിലായി ലാലിന്റെ സിനിമകൾ തീയറ്ററുകിൽ വലിയ പരായചമാകുകയാണ്. എന്നാൽ ലാൽ ആരാധകരും സിനിമയിലെ സവർണ്ണ ലോബിയും പുറുത്ത്വിടുന്ന വ്യാജകളക്ഷനുകളിലാണ് സൂപ്പർതാരത്തിന്റെ ഇപ്പോഴത്തെ ഇമേജ്. ഇനി രാഷ്ട്രീയം ഒരുകൈനോക്കാനാണ് താരം നീങ്ങുന്നതെന്നാണ് സൂചന

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top