എന്റെ ഭാര്യ ഒരു പോൺസ്റ്റാറല്ല..! തുറന്ന് പറഞ്ഞ് ആ ഭർത്താവ്

സ്വന്തം ലേഖകൻ

ലണ്ടൻ: സ്ത്രീകളുടെ ശരീരസൗന്ദര്യത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങളും ധാരണകളും പൊളിച്ചെഴുതാനായിരുന്നു അവതാരകനും എഴുത്തുകാരനുമായ റോബി ട്രിപ്പിന്റെ ശ്രമം. എന്നാൽ റോബി ട്രിപ്പ് ഭാര്യയെക്കുറിച്ച് എഴുതിയ കാര്യങ്ങൾ നേരെ വിപരീതഫലമാണ് ഉണ്ടാക്കിയത്. എനിക്ക് ഇവളെ ഇഷ്ടമാണ്. അവളുടെ വടിവൊത്ത ശരീരവും ഇഷ്ടമാണ് എന്ന് പറഞ്ഞാണ് റോബി ട്രിപ്പ് ഭാര്യയ്ക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. അവളുടെ തടിച്ച തുടയും നിതംബവും കണ്ടാൽ തനിക്ക് ഇഷ്ടമാണ് പറയുന്ന റോബി അതിനുള്ള കാരണവും നിരത്തുന്നുണ്ട്

എല്ലാ സ്ത്രീകളും നടിമാരും മോഡലുകളും അല്ലല്ലോ. മിഥ്യാസങ്കൽപ്പത്തിൽ ജീവിക്കുന്ന പുരുഷന്മാരോട് റോബിക്ക് പറയാനുള്ളതും ഇതാണ്. നിങ്ങളുടെ ഭാര്യ ഒരു സാധാരണ മനുഷ്യസ്ത്രീയാണ്. അവർ പോൺസ്റ്റാറോ സിനിമയിലെ നായികമാരോ അല്ല. എന്റെ കാര്യം പറയുകയാണെങ്കിൽ എന്റെ ഭാര്യയേക്കാൾ സെക്സിയായി മറ്റാരും എന്റെ മുന്നിലില്ല എന്നാണ് റോബി പറയുന്നത്. അവളുടെ തടിച്ച തുടകളും ഉരുണ്ട ഇടുപ്പുമെല്ലാം അവളെ വീണ്ടും സെക്സിയാക്കുന്നു. പെൺകുട്ടികളേ, സ്നേഹിക്കപ്പെടാനായി നിങ്ങൾ ശരീരത്തെ മെലിഞ്ഞ രൂപത്തിലാക്കാതിരിക്കൂ എന്നൊരുപദേശവും റോബി നൽകുന്നുണ്ട്. നിങ്ങൾ തടിച്ചിരുന്നാലും മെലിഞ്ഞിരുന്നാലും അതൊന്നും സ്നേഹത്തെ ബാധിക്കില്ല. ഞാൻ എന്റെ സാറയെ സ്നേഹിക്കുന്നതുപോലെ അവർ നിങ്ങളെയും സ്നേഹിക്കും. തടിച്ച ശരീരമുള്ള പെണ്ണിനെ സ്നേഹിക്കുന്നത് എന്തോ വിപ്ലവകരമായ കാര്യം പോലെ കാണുന്ന ആളാണ് ഈ പോസ്റ്റിട്ടിരിക്കുന്നത് എന്ന തരത്തിലാണ് സോഷ്യൽ മീഡിയ പ്രതികരിച്ചത്. ചിലരാകട്ടെ കുറച്ച് കൂടി കടന്ന് റോബിയെ പുരുഷ ഫെമിനിസ്റ്റ് എന്ന് വരെ വിളിക്കുന്നു. സൈസ് സീറോ അല്ലാത്ത ഒരു പെണ്ണിനെ പ്രേമിച്ചു എന്ന് കരുതി അതൊരു വലിയ കാര്യമൊന്നും ആകില്ല, ഒരാളെ നല്ലവനാക്കുകയൊന്നുമില്ല എന്നാണ് കോസ്മോപൊളിറ്റൻ മാഗസിൻ എഡിറ്റർ ജൂലിയ പുഗഷേവ്സ്‌കി പറയുന്നത്. എന്നാലും ഒരു ഇഡിയറ്റ് അല്ലാതാക്കും.

Latest
Widgets Magazine