ആമസോണിൽ നിന്ന് ഓർഡർ ചെയ്തത് വൺ പ്ലസ് 5; പക്ഷേ വന്നത് 3 സോപ്പ്

വൺ പ്ലസ് 5 ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് ഫെനയുടെ 3 സോപ്പ് !! പ്രശസ്ഥ ഓൺലൈൻ ഷോപ്പിങ്ങ് വെബ്‌സൈറ്റായ ആമസോണിലൂടെ ഫോൺ ഓർഡർ ചെയ്ത യുവാവിനാണ് ഫോണിന് പകരം സോപ്പ് ലഭിച്ചിരിക്കുന്നത്. വീട്ടിലേക്കുള്ള നിത്യോപയോഗ സാധനങ്ങൾ മുതൽ ടിവി, ഫ്രിഡ്ജ്, എസി വരെ ഓൺലൈനിൽ നിന്ന് വാങ്ങുന്ന ഇന്ത്യൻ ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തിയാണ് ഈ വാർത്ത പുറത്തുവന്നിരിക്കുന്നത്. സെപ്തംബർ 7 നാണ് ഡൽഹി സ്വദേശിയായ ചിരാഗ് ധവാൻ ആമസോണിൽ വൺ പളസ് 5 ഓർഡർ ചെയ്യുന്നത്. മൂന്ന് ദിവസങ്ങൾക്ക് ശേഷം പതിനൊന്നാം തിയതിയാണ് ആമസോണിൽ നിന്നും പാർസൽ വരുന്നത്. പായ്ക്കറ്റ് തുറന്നു നോക്കിപ്പോഴാണ് ചിരാഗിന് ചതി പറ്റിയത് മനസ്സിലാകുന്നത്. ഫോണിന് പകരം 3 ഫെനാ സോപ്പാണ് ലഭിച്ചിരിക്കുന്നത്. റോക്കറ്റ് കൊമേഴ്‌സ് എന്ന സെല്ലറിൽ നിന്നാണ് പായ്ക്കറ്റ് വന്നിരിക്കുന്നത്. സംഭവം ആമസോണിന്റെ കസ്റ്റമർ കെയറിൽ അറിയിച്ചുവെങ്കിലും തൃപ്തികരമായ മറുപടി ഒന്നും ലഭിക്കാത്തതിനെ തുടർന്ന് ആമസോണിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്.

Top