സീറോ മലബാര്‍ ചര്‍ച്ച് ലിമെറിക്ക്  വിശുദ്ധ വാരാചരണ ഒരുക്ക ധ്യാനം ഏപ്രില്‍ 7,8,9 തീയതികളില്‍ നടക്കും.

റോബിന്‍ജോസഫ്
ലിമെറിക്ക് : സീറോ മലബാര്‍ സഭയില്‍ വിശുദ്ധ വാരാചരണത്തിനു മുന്നോടിയായുള്ള ഒരുക്ക ധ്യാനം ഏപ്രില്‍ 7 മുതല്‍ 9 വരെ തീയതികളില്‍
ലിമെറിക്ക് , സെന്റ് പോള്‍സ് ദേവാലയത്തില്‍ വച്ച് നടക്കും.ധ്യാനത്തിന് റെവ.ഫാ.ആന്റണി പറങ്കിമാലില്‍ VC (ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ മുരിങ്ങൂര്‍) നേതൃത്വം നല്‍കും.
ഏഴാം തിയതി രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയും എട്ടാം തിയതി രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയും ആയിരിക്കും ധ്യാന സമയം. ഒന്‍പതാം തിയതി (ഓശാന  ഞായറാഴ്ച ) രാവിലെ 9 നു ആരംഭിക്കുന്ന ധ്യാനം ഓശാന ഞായര്‍ തിരുക്കര്‍മങ്ങളോടെ ഉച്ചകഴിഞ്ഞു 1മണിക്ക് സമാപിക്കും.
വിശുദ്ധ വാരാചരണത്തിനു മുന്നോടിയായുള്ള ധ്യാനത്തിലൂടെ ഹൃദയ വിശുദ്ധി കൈവരിക്കുവാനും തുടര്‍ന്ന് പീഡാനുഭവ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് മിശിഹായുടെ രക്ഷാകര രഹസ്യങ്ങളില്‍ പങ്കാളികളാകാനും ഏവരെയും ക്ഷണിക്കുന്നതായി സീറോ മലബാര്‍ ചര്‍ച്ച് ലിമെറിക്ക് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് അറിയിച്ചു.
ധ്യാനത്തിന്റെ സമയക്രമം

ഏഴാം തിയതി
10 AM to 5 PM
എട്ടാം തിയതി
9 AM to 5PM
ഒന്‍പതാം തിയതി
9 AM to 1 PM
(ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങളോടെ സമാപനം).

വിശുദ്ധ വാര തിരുക്കര്‍മ്മങ്ങളുടെ സമയക്രമം
പെസഹാവ്യാഴം: 3 PM
ദുഃഖവെള്ളി      : 9 AM
ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍:
ഏപ്രില്‍ 15 ശനിയാഴ്ച 11 PM
വാര്‍ത്ത : റോബിന്‍ജോസഫ് (പി ആര്‍ ഓ സീറോ മലബാര്‍ ചര്‍ച്ച് ലിമെറിക്ക്)
Top